ബസ്തി നഗരത്തില്‍ നിന്ന് 40 കിലോമീറ്ററും, കര്‍മിയ ഗ്രാമത്തില്‍ നിന്ന് 12 കിലോമീറ്ററും അകലെയായാണ് ചാവനി ബസാര്‍. ബ്രിട്ടീഷ് ആധിപത്യകാലത്ത് ഇവിടം ഒരു പട്ടാളത്തിന്‍റെ കച്ചവടകേന്ദ്രമായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇവിടെ വച്ച് ബ്രിട്ടീഷ് ആര്‍മി കമാന്‍ഡറായ ജനറല്‍ ഫോര്‍ട്ട് കൊല്ലപ്പെട്ടു.
ഈ ബസാറില്‍ ഒരു അരയാല്‍ മരമുണ്ട്. ഇത് ഈ സ്ഥലത്തിന്‍റെ ഒരു അടയാളം കൂടിയാണ്. കമാന്‍ഡര്‍ മരിച്ചതില്‍ കോപാകുലരായ ബ്രിട്ടീഷ് പട്ടാളം 250ഓളം ഇന്ത്യക്കാരെ മൃഗീയമായി വധിച്ച് ഈ ആല്‍മരത്തില്‍ കെട്ടിത്തൂക്കി. ഇക്കാരണത്താല്‍ ചാവനി ബസാറിന് ചരിത്രപ്രാധാന്യവും കൈവന്നു. ഇതൊരു ടൂറിസ്റ്റ് ലൊക്കേഷന്‍ കൂടിയാണ് ഇന്ന്.



Click it and Unblock the Notifications