ബസ്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് മാഹുവ ദാബര്‍ എന്ന നഗരം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറെ പ്രധാന്യമുള്ള സ്ഥലമാണിത്. ഇവിടുത്തെ ചരിത്രപ്രാധാന്യം കണ്ടെത്തിയത് മുഹമ്മദ് ലത്തീഫ് അന്‍സാരിയെന്ന മുംബൈയിലെ ഒരു ബിസിനസുകാരനാണ്. ഇദ്ദേഹത്തിന്‍റെ പൂര്‍വ്വികന്മാര്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഇവിടെ കൊലചെയ്യപ്പെട്ടിരുന്നു. മുഹമ്മദ് ലത്തീഫ് അന്‍സാരിയെ തന്‍റെ ഗവേഷണത്തില്‍ മുന്‍ പ്രസിഡണ്ട് എ.പി.ജെ അബ്ദുള്‍കാലം അനുമോദിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപം 1857 മെയ് 10 ന് മീററ്റിലും, മെയ് 11 ന് ഡല്‍ഹിയിലും ആരംഭിച്ചു. ജാഫര്‍ അലി എന്നയാളുടെ നേതൃത്വത്തില്‍ മാഹുവ ദര്‍ബാറില്‍ കലാപം നടന്നു. മനാമ നദിയൂടെ തീരത്ത് വെച്ച് ആറ് പട്ടാളക്കാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ വധിച്ചു.
ബ്രിട്ടീഷ് സൈന്യത്തിന്‍റെ പന്ത്രണ്ടാം കുതിരപ്പട, ബസ്തിയിലെ ഡെപ്യൂട്ടി മജിസ്ട്രേട്ടായിരുന്ന ഡബ്ലിയു. പെപ്പെയുടെ നേതൃത്വത്തില്‍ നഗരം ചുട്ടെരിച്ചു. സൈന്യം നഗരത്തിലെ ആളുകളെ കൊന്നൊടുക്കുകയും, വീടുകള്‍ തകര്‍ക്കുകയും, ആ പ്രദേശം നിലനിന്നിരുന്നു എന്ന് തോന്നാത്തവിധം തകര്‍ത്തുകളയുകയും ചെയ്തു. ഇവിടം തുടര്‍ന്ന് ഒരു കൃഷിഭൂമിയായി മാറ്റുകയും ചെയ്തു.



Click it and Unblock the Notifications