Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഖുശിനഗര്‍

ഖുശിനഗര്‍- ഉത്തരേന്ത്യയിലെ ബുദ്ധമത കേന്ദ്രം

21

ഉത്തര്‍പ്രദേശിലെ പ്രധാന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമാണ്‌ ഖുശിനഗര്‍. ഗൗതമ ബുദ്ധന്‍ മരണ ശേഷം പരിനിര്‍വാണം പ്രാപിച്ച ഹിരണ്യവതി നദീ തീരത്താണ്‌ ഖുശിനഗര്‍ സ്ഥിതി ചെയ്യുന്നതെന്നാണ്‌ ബുദ്ധമതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നത്‌. മുന്‍കാലത്ത്‌ ഖുശാവതി എന്നാണ്‌ ഇവിടം അറിയപ്പെടുന്നത്‌. ശ്രീരാമ ദേവന്റെ മകന്റെ പേരായ ഖുശന്‍ എന്ന രീതിയില്‍ രാമയണത്തില്‍ ഈ സ്ഥലത്തെ കുറിച്ച്‌ പരാമര്‍ശിക്കുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും ഖുശിനഗര്‍ പ്രശസ്‌തമാകുന്നത്‌ ബുദ്ധമതം ആഴത്തില്‍ വേരൂന്നിയ നഗരം എന്ന നിലയിലാണ്‌. മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള നിരവധി സ്‌തൂപങ്ങളും വിഹാരങ്ങളും ഇവിടെയുണ്ട്‌. മൗര്യ രാജാവായ അശോകന്റെ കാലത്ത്‌ പണികഴിപ്പച്ചതാണ്‌ ഇവയിലേറെയും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവ വീണ്ടും കണ്ടെത്തുന്നതിന്‌ മുമ്പ്‌ ഖുശിനഗര്‍ വിവിധ കാലഘട്ടങ്ങളിലെ കടന്നു കയറ്റങ്ങളെ തുടര്‍ന്ന്‌ നശിച്ച അവസ്ഥയിലായിരുന്നു.

ഖുശി നഗറിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

ഖുശിനഗറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേറെയും ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ടുള്ളതാണ്‌. ബുദ്ധന്റെ അവസാന കാലങ്ങള്‍ അടയാളപ്പെടുത്തുന്നതാണ്‌ ഈ സ്ഥലങ്ങള്‍. മഹാപരിനിര്‍വാണ ക്ഷേത്രത്തിലെ ബുദ്ധ ഭഗവാന്റെ പ്രതിമയുടെ ഉയരം 6 മീറ്ററോളം വരും. ബുദ്ധനെ സംസ്‌കരിച്ച സ്ഥലത്താണ്‌ രാമഭര്‍ സ്‌തൂപം ഉള്ളത്‌. മനോഹരമായ മെഡിറ്റേഷന്‍ പാര്‍ക്കില്‍ കൃത്രിമ ജലധാരയും പൂന്തോട്ടങ്ങളുമുണ്ട്‌.

പ്രമുഖ ബുദ്ധ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള വിശ്വാസികളെ ഖുശിനഗര്‍ ആകര്‍ഷിക്കുന്നുണ്ട്‌. ബുദ്ധമുത വിശ്വാസത്തെ കുറിച്ച്‌ പഠിക്കാനും ഗവേഷണം നടത്താനും നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌. ഇതില്‍ പലരും ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.

ഉദാഹരണത്തിന്‌ ഖുശിനഗറിലെ പ്രധാന ബുദ്ധ ക്ഷേത്രമാണ്‌ വാറ്റ്‌ തായി. ഇന്ത്യന്‍ ശൈലിയില്‍ നിന്നും വ്യത്യസ്‌തമായി തികച്ചും തായി ശൈലിയിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ചൈനീസ്‌ ക്ഷേത്രവും ബുദ്ധഭഗവാനെ ആരാധിക്കുന്നതിനുള്ളതാണ്‌. പേര്‌ സൂചിപ്പിക്കുന്നതു പോലെ തന്നെ ചൈനീസ്‌ മാതൃകയിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇന്‍ഡോ- ജാപ്പനീസ്‌ ക്ഷേത്രം ഇന്ത്യന്‍,ജാപ്പനീസ്‌ വാസ്‌തു ശൈലികളുടെ സമ്മിശ്രമാണ്‌.

ബുദ്ധമത കേന്ദ്രങ്ങള്‍ക്ക്‌ പുറമെ മറ്റ്‌ ക്ഷേത്രങ്ങളും ഖുശിനഗറിലുണ്ട്‌. ഗുപ്‌ത കാലഘട്ടത്തില്‍ നിര്‍മ്മിച്ച സൂര്യ ക്ഷേത്രം ഇതില്‍ പ്രമുഖമാണ്‌. നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ക്ഷേത്രമാണിത്‌. അവസാനമായി പുരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌ 1981 ലാണ്‌. ജന്മാഷ്‌ടമി നാളില്‍ വന്‍ ജനത്തിരക്കാണ്‌ ഇവിടെ അനുഭവപ്പെടുക.

ഖുശിനഗര്‍ പ്രശസ്തമാക്കുന്നത്

ഖുശിനഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖുശിനഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഖുശിനഗര്‍

  • റോഡ് മാര്‍ഗം
    ദേശീയ പാത 28 ലാണ്‌ ഖുശിനഗര്‍ സ്ഥിതി ചെയ്യുന്നത്‌. ഉത്തര്‍പ്രദേശിലെ മറ്റ്‌ നഗരങ്ങളുമായി ഖുശി നഗര്‍ റോഡ്‌ മാര്‍ഗ്ഗം വളരെ നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുകയാണ്‌.സര്‍ക്കാര്‍ ബസുകള്‍ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഖുശിനഗറിനടുത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍ ഗോരഖ്‌പൂരും ദിയോറയുമാണ്‌. മറ്റ്‌ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെനിന്നും ട്രയിന്‍ സര്‍വീസുണ്ട്‌. ഇവിടെ നിന്നും ഖുശി നഗറിലെത്താന്‍ ടാക്‌സി ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഖുശിനഗറിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ലക്‌നൗ വിമാനത്താവളമാണ്‌. 252 കിലോമീറ്റര്‍ ദൂരത്തായാണിത്‌. 5 കിലോമീറ്റര്‍ അകലെയുള്ള കാസിയ എയര്‍സ്‌ട്രിപ്പില്‍ ചില ഫ്‌ളൈറ്റുകള്‍ ലാന്‍ഡ്‌ ചെയ്യുന്നുണ്ട്‌. ഗൊരാഖ്‌പൂര്‍ എയര്‍പോര്‍ട്ട്‌ 46 കിലോമീറ്റര്‍ അകലെയായാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun