ബതിന്ദ പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ലഖി ജംഗിള്‍ . ഇവിടെയുള്ള വനാന്തരത്തിലെ ഗുരുദ്വാരയിലിരുന്ന് ഗുരു നാനാക്, സിഖ് കീര്‍ത്തനമായ ജപ്ജി സാഹിബിന്റെ ലക്ഷാര്‍ച്ചന നടത്തിയതായി പറയപ്പെടുന്നു.
ഇതിന് ശേഷം ഈ ഗുരുദ്വാരയ്ക്ക് ലഖി ജംഗിള്‍ എന്ന് പേര് കൈവന്നു. പൂര്ണ്ണമാശി അഥവാ പൌര്‍ണ്ണമിരാവില്‍ ഗുരുദ്വാരയില്‍ വന്ന് ജപ്ജി സാഹിബ് ഉരുവിട്ട് പുണ്യസരോവരത്തില്‍ സ്നാനം ചെയ്താല്‍ ഏതാഗ്രഹവും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അമൃത് എന്നറിയപ്പെടുന്ന ഈ സരോവരത്തിലെ പുണ്യതീര്‍ത്ഥം എല്ലാ രോഗങ്ങള്‍ക്കും ശമനമാണെന്നും ആളുകള്‍ വിശ്വസിക്കുന്നു. ഗുരു തേജ് ബഹാദൂറും ഗുരു ഗോവിന്ദ് സിംങും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.