Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബതിന്ദ

ബതിന്ദ - പൊയ്കകളുടെ പട്ടണം

18

പഞ്ചാബിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിലൊന്നാണ് ബതിന്ദ. മാള്‍വ മേഖലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം അതിന്റെ സമ്പന്നമായ സംസ്ക്കാരവും പൈതൃകവും കൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്ത്നിന്നുമായി എണ്ണമറ്റ സഞ്ചാരികളെ വര്‍ഷം തോറും വരവേല്‍ക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ പഞ്ചാബിന്റെ ഭരണം കയ്യാളിയിരുന്ന ബതി രജപുത്ര രാജാക്കന്മാരില്‍ നിന്നുമാണ് നഗരത്തിന് ഈ പേര് കൈവന്നത്.

ബതിന്ദയ്ക്കകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍  

ഒരുപാട് ക്ഷേത്രങ്ങളുടെയും ഗുരുദ്വാരകളുടെയും അനുഗ്രഹീത സാന്നിദ്ധ്യം ബതിന്ദയ്ക്ക് ആത്മീയപ്രാധാന്യമുള്ള പട്ടണം എന്ന പരിവേഷം ചാര്‍ത്തിയിട്ടുണ്ട്. ‘ഖില മുബാറക്’ എന്ന സ്മാരകമാണ് ഇവിടത്തെ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്നത്. ചെറിയ ഇഷ്ടികക്കല്ലുകള്‍ കൊണ്ട് പണിത ഈ കെട്ടിടം അന്യാദൃശമായ വാസ്തുകല കൊണ്ട് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. സിഖ് മത വിശ്വാസികലുടെ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുദ്വാര ലഖിജംഗിള്‍ സാഹെബ്. ഒരു കാടിന് നടുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരുപാട് സ്ഥലങ്ങള്‍ ബതിന്ദയിലുണ്ട്. ചേതക് പാര്‍ക്ക്, ദംദമ സാഹിബ്, ബതിന്ദ തടാകം, മൈസര്‍ ഖാന, സുവോളജിക്കല്‍ ഗാര്‍ഡന്‍ , ദോബി ബസാര്‍ , മസാര്‍ ഓഫ് പീര്‍ ഹാജി രത്തന്‍ എന്നിവ അവയില്‍ ചിലതാണ്. ബതിന്ദയിലെത്തുന്ന ടൂറിസ്റ്റുകള്‍ അല്പം ആഢംബര വാസം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ബഹിയ കോട്ടയിലേക്ക് പോകാം. പട്യാല എസ്റ്റേറ്റിലെ ബുപിന്ദര്‍ സിങ് മഹാരാജാവ് തന്റെ സൈന്യത്തിനായി 1930 കളില്‍ പണിത ഔദ്യോഗിക വസതിയാണിത്. ഇന്ന് ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലായി ഇത് മാറിയിട്ടുണ്ട്.

ബതിന്ദയില്‍ എങ്ങനെ എത്തിച്ചേരാം

ഡല്‍ഹിയില്‍ നിന്ന് 326 കിലോമീറ്റര്‍ അകലെയായിട്ടാണ് ബതിന്ദയുടെ സ്ഥാനം. റോഡ് മാര്‍ഗ്ഗം ഏകദേശം 6 മണിക്കൂറുകള്‍ കൊണ്ട് ഇവിടെ എത്താം. പഞ്ചാബിലെയും അടുത്തുള്ള സംസ്ഥാനങ്ങളിലെയും വിവിധ പട്ടണങ്ങളുമായി ബസ്സ്, ക്യാബ്, ടാക്സികള്‍ മുഖേന സുഗമമായ യാത്രാ സൌകര്യങ്ങളുണ്ട്. കൂടാതെ പ്രമുഖ നഗരങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്ന ഒരുപാട് ട്രെയിനുകളുമുണ്ട്. വിമാനമാര്‍ഗ്ഗം വന്നെത്തുന്നവര്‍ക്ക് ലുധിയാന വരെ ഫ്ലൈറ്റില്‍ യാത്ര ചെയ്ത് അവിടന്ന് ബസ്സിലോ ക്യാബുകളിലോ ബതിന്ദയിലെത്താം.

ബതിന്ദ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

ബതിന്ദ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം ഒക്ടോബറിനും മാര്‍ച്ചിനുമിടയിലാണ്.

ബതിന്ദ പ്രശസ്തമാക്കുന്നത്

ബതിന്ദ കാലാവസ്ഥ

ബതിന്ദ
19oC / 66oF
 • Patchy rain possible
 • Wind: WNW 8 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബതിന്ദ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബതിന്ദ

 • റോഡ് മാര്‍ഗം
  വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളുമായി ബതിന്ദയെ റോഡ് മാര്‍ഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ , ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയ്ക്കെല്ലാം സുനിശ്ചിതമായ റോഡുകള്‍ ഇവിടെ നിന്നുണ്ട്. ദേശാന്തര, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന ഒരുപാട് സ്വകാര്യ ബസ്സുകളും സര്‍ക്കാര്‍ വാഹനങ്ങളും ബതിന്ദയിലേക്ക് മുടങ്ങാതെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെ ക്യാബുകളും ടാക്സികളും സന്ദര്‍ശകരുടെ അഭിരുചിയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ബതിന്ദ ജംഗ്ഷനിലേക്കുള്ള ട്രെയിനുകള്‍ ഈ പ്രദേശത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. കൂടാതെ പഞ്ചാബിലെ അന്തര്‍ സംസ്ഥാന ട്രെയിനുകള്‍ ഛണ്ഡീഘഡ് , ലുധിയാന, അമൃത് സര്‍ എന്നീ നഗരങ്ങളുമായും ബതിന്ദയെ ബന്ധിപ്പിക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബതിന്ദയോട് സമീപസ്ഥമായ വിമാനത്താവളം ലുധിയാനയിലാണ്. അടുത്തുള്ള മറ്റു വിമാനത്താവളങ്ങള്‍ അമൃത് സറും ഛണ്ഡീഘറുമാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികളോ ക്യാബുകളോ മുഖേന യാത്രികര്‍ക്ക് ബതിന്ദയിലെത്താം
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jan,Sun
Return On
21 Jan,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jan,Sun
Check Out
21 Jan,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jan,Sun
Return On
21 Jan,Mon
 • Today
  Bathinda
  19 OC
  66 OF
  UV Index: 2
  Patchy rain possible
 • Tomorrow
  Bathinda
  11 OC
  51 OF
  UV Index: 2
  Light rain
 • Day After
  Bathinda
  10 OC
  49 OF
  UV Index: 1
  Light rain shower