ബതിന്ദ ജില്ലയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയുള്ള മൈസര്‍ഖാന ദുര്‍ഗ്ഗ, ജ്വാലജി ദേവതമാര്‍ക്ക് സമര്‍പ്പിതമായ അമ്പലമാണ്. നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പഴങ്കഥയനുസരിച്ച് കമല എന്ന പേരില്‍ ഒരു ഈശ്വരഭക്തയുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കുള്ള തന്റെ തീര്‍ത്ഥയാത്ര മുഴുമിപ്പിക്കാനാവാതെ ഇവിടെയിരുന്ന് ദേവിയെ പ്രീതിപ്പെടുത്താന്‍ ആയുഷ്ക്കാലം മുഴുവന്‍ നീളുന്ന തപസ്സില്‍ മുഴുകി. ഒടുവില്‍ ദേവി പ്രത്യക്ഷപ്പെട്ടു. ഒന്നല്ല, രണ്ടുതവണ. ഇതിനെ അനുസ്മരിച്ച് രണ്ട് ഉത്സവങ്ങള്‍ ഇവിടെ ആഘോഷിക്കാറുണ്ട്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വിശ്വാസികള്‍ ഇതില്‍ പങ്ക് കൊള്ളാന്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications