Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫിറോസ്പൂര്‍

ഫിറോസ്പൂര്‍ - ചരിത്ര സ്മരണകളുറങ്ങുന്ന നഗരം

22

പഞ്ചാബിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രഭൂമിയാണ് സത്‍ലജ് നദിയുടെ തീരത്തുള്ള ഫിറോസ്പൂര്‍ എന്ന നഗരം. തുഗ്ളക്ക് രാജവംശത്തിലെ സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ളക്കാണ് ഈ നഗരം നിര്‍മ്മിച്ചത്. ബാട്ടി ഗോത്രത്തിന്‍റെ തലവനായ ഫിറോസ്ഖാന്‍റെ പേരില്‍നിന്നാണ് ഈ സ്ഥലത്തിന് ഫിറോസ്പൂര്‍ എന്ന പേര് വന്നത്.ചരിത്ര സ്മാരകങ്ങള്‍ മാത്രമല്ല ആരാധനാലയങ്ങളും പ്രകൃതി സുന്ദരങ്ങളായ പ്രദേശങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ നഗരം.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ഒട്ടേറെ കാഴ്ച്ചകളാണ് ഫിറോസ്പൂര്‍ നഗരത്തിനകത്തും അതുപോലെ പുറത്തുമുള്ളത്.ഗുരുസറുകളാണ് ഫിറോസ്പൂരില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. ആംഗ്ലോ-സിക്ക് യുദ്ധസമയത്തും ബ്രിട്ടീഷ് രാജ് സമയത്തുമുള്ള ചരിത്രത്തില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലുള്ള ഈ ചെറുപട്ടണം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഈ പ്രദേശത്തിന്‍റെ സമ്പന്നമായ ചരിത്രം വെളിവാക്കുന്ന നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും ഇവിടെ പലയിടത്തായുണ്ട്. ആംഗ്ലോ-സിക്ക് യുദ്ധ സ്മാരകം,സരഗാര്‍ഹി സ്മാരകം,ദേശീയ രക്തസാക്ഷി സാമാരകം,ബാര്‍ക്കി മെമോറിയല്‍ തുടങ്ങിയവയാണ് ഇതില്‍ ചിലത്.

ഇതുകൂടാതെ നഗരത്തില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള വന്യജീവി സംരക്ഷണകേന്ദ്രവും 40 കിലോമീറ്റര്‍ അകലെയുള്ള പോത്തിമാല ഗുരു ഹര്‍സഹായ്90 കിലോമീറ്റര്‍ അകലെ ഫസില്‍ക്കയിലുള്ള ഹനുമാന്‍ ക്ഷേത്രം തുടങ്ങിയവയും ഫിറോസ്പൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.

ഫിറോസ്പൂര്‍ പ്രശസ്തമാക്കുന്നത്

ഫിറോസ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫിറോസ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫിറോസ്പൂര്‍

  • റോഡ് മാര്‍ഗം
    ഡല്‍ഹി,അമൃത്സര്‍,ചാണ്ഡിഗഢ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഫിറോസ്പൂരിലേക്ക് റോഡുമാര്‍ഗ്ഗമെത്താം. ബസ്സുകളും ടാക്സികളും സുലഭമായ ഈ റോഡുകള്‍ യാത്രായോഗ്യവുമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    യാത്ര റെയില്‍മാര്‍ഗ്ഗമാണെങ്കില്‍ കൂടുതല്‍ എളുപ്പമാകും. ഫിറോസ്പൂര്‍ കന്‍റോണ്‍മെന്‍റ് ഡിവിഷനിലുള്ള ഫിറോസ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗമോ,റെയില്‍ മാര്‍ഗ്ഗമോ,റോഡ് മാര്‍ഗ്ഗമോ സഞ്ചാരികള്‍ക്ക് ഫിറോസ്പൂരിലെത്താം. 131 കിലോമീറ്റര്‍ ദൂരമുള്ള അമൃത്സര്‍ വിമാനത്താവളമാണ് ഫിറോസ്പൂരിന് അടുത്തുള്ള വിമാനത്താവളം.വിമാനത്താവളത്തില്‍ നിന്നും ട്രെയിനിലോ,ബസ്സിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് ഫിറോസ്പൂരിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun