ബെര്‍ഹാംപൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയായാണ് നാരായണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു നോക്കിയാല്‍ ചുറ്റുമുള്ള സാല്‍, മാവ് തോട്ടങ്ങള്‍ കാണാം. സമീപത്തുള്ള വനത്തില്‍ ഒരിക്കലും വറ്റാത്ത ഒരു അരുവിയുണ്ട്. നാരായണി ക്ഷേത്രത്തില്‍ ദുര്‍ഗ ദേവിയുടെ വിഗ്രഹമാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ഉത്സവങ്ങളിലും പ്രധാന ദിവസങ്ങളിലും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.
സര്‍വവ്യാപിയായ ശക്തി ദേവിയെ ഇന്ത്യയിലെല്ലായിടത്തും സംസ്‌കാര, വംശ ,ഗോത്ര ഭേദമെന്യേ ആരാധിക്കാറുണ്ട്. നാരായണി ക്ഷേത്രത്തിലെ ശക്തി ദേവിയ്‌ക്ക് പത്ത് കൈകളുണ്ട്. മാ ദുര്‍ഗയുടെ അവതാരമാണിതെന്നാണ് വിശ്വാസം. പ്രകൃതിദത്തമായ ഒരുകല്‍ വിഗ്രഹത്തെയായിരുന്നു ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ മാ ദുര്‍ഗ ദേവിയായി ആരാധിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭരണകര്‍ത്താക്കള്‍ കണ്ടെത്തിയ നവീന വിഗ്രഹമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.



Click it and Unblock the Notifications