Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗോപാല്‍പൂര്‍

ഗോപാല്‍പൂര്‍ -  പ്രകൃതി സൗന്ദര്യം നിറഞ്ഞ ഒരിടം

14

ഒഡീഷയുടെ തെക്കേ അതിര്‍ത്തിയിലുള്ള ഒരു കടല്‍ത്തീര നഗരമാണ് ഗോപാല്‍പൂര്‍. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുളള ഗോപാല്‍പൂര്‍ ഒഡീഷയിലെ മൂന്ന് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. ആയിരക്കണത്തിന് സഞ്ചാരികളാണ് ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഓരോ മാസവും ഇവിടെ എത്തിച്ചേരുന്നത്. ബെര്‍ഹാംപൂരില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. ഇവിടുത്തെ തുറമുഖം സംസ്ഥാന ഗവണ്‍മെന്‍റ് ഇപ്പോള്‍ പുനര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് .

ബ്രിട്ടിഷ് അധിനിവേശത്തോടെ മുഖഛായ മാറിപ്പോയ ഗോപാല്‍പൂര്‍ അതിന് മുമ്പ് ഒരു മുക്കുവഗ്രാമമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടുത്തെ തുറമുഖത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമാക്കി മാറ്റി. ആന്ധ്രപ്രദേശിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ആ വഴിയിലും ഏറെ നേട്ടങ്ങള്‍ ഗോപാല്‍പൂരിന് ലഭിച്ചു. മറ്റ് തെക്കന്‍ സംസ്ഥാനങ്ങളുമായുള്ള അനുദിന വാണിജ്യം ഈ തുറമുഖം വഴി എളുപ്പമായിത്തീര്‍‌ന്നു.

ഗോപാല്‍പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

നിരവധി ആകര്‍ഷകങ്ങളായ സ്ഥലങ്ങള്‍ ഗോപാല്‍പൂരിലുണ്ട്. മാ താരാ താരിണി ഹില്ലിലെ ശ്രീകോവില്‍, ബാലകുമാരി ക്ഷേത്രം, ശ്രീ ശ്രീ ശ്രീ സിദ്ധിവിനായക പീഠം എന്നിവ മതപരമായി പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. സോനേപൂര്‍ ബീച്ച്, ആര്യാപ്പള്ളി ബീച്ച്, ഗോപാല്‍പൂര്‍ ബീച്ച് എന്നിവ ദിവസവും നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. ഗോപാല്‍പൂരിന്‍റെ പഴയകാലം വെളിവാക്കുന്ന സ്ഥലമാണ് പോതാഗഡ്. ഗോപാല്‍പൂരിന്‍റെ സമീപ ഗ്രാമങ്ങളായ പഞ്ചമ, ബല്ലിപാദര്‍ എന്നിവ അവയുടെ പാരമ്പര്യത്തെ ജീവിതശൈലിയും, ഉത്സവങ്ങളും വഴി പുനര്‍ജ്ജീവിപ്പിക്കുന്നു. സത്പാദ ഡോള്‍ഫിന്‍ സാങ്ച്വറി, ബാങ്കേശ്വരി എന്നിവ ഗോപാല്‍പൂരിലെ മറ്റ് പ്രധാന സ്ഥലങ്ങളാണ്.

ഷോപ്പിംഗ്

ഷോപ്പിംഗില്‍ തല്പരരായവര്‍ക്ക് യോജിച്ച സ്ഥലമാണ് സിറ്റി മാര്‍ക്കറ്റ്. സില്‍ക്ക് സാരികള്‍ക്കും, കടലില്‍ നിന്ന് ശേഖരിച്ച കക്കകള്‍ കൊണ്ട നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ക്കും ഏറെ പ്രശസ്തമാണിവിടം. വീടുകളില്‍ നിര്‍മ്മിച്ച ഇത്തരം ഉത്പന്നങ്ങള്‍ തദ്ദേശവാസികള്‍ വില്പന നടത്തുന്നു. കക്കകള്‍ കൊണ്ട് നിര്‍മ്മിച്ച ആകര്‍ഷകമായ ബ്രേസ്‍ലെറ്റുകളും, ചെറു ആഭരണങ്ങളും യാത്രയുടെ ഓര്‍മ്മക്കായി ഇവിടെ നിന്ന് വാങ്ങാം.

എങ്ങനെ എത്തിച്ചേരാം?

ഭുവനേശ്വറിലെ ബിജുപട്നായിക് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗോപാല്‍പൂരിലേക്ക് എത്താം. റെയില്‍‌ മാര്‍ഗ്ഗത്തില്‍ വരുമ്പോള്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഇവിടേക്കെത്താം. റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യാന്‍ പ്രൈവറ്റ് കാറുകളും, ബസുകളും ലഭിക്കും.

സന്ദര്‍ശന യോഗ്യമായ കാലം

പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന മനോഹരമായ ഒരു പ്രദേശമാണ് ഗോപാല്‍പൂര്‍. എന്നിരുന്നാലും ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച കാലാവസ്ഥ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്.

ഗോപാല്‍പൂര്‍ പ്രശസ്തമാക്കുന്നത്

ഗോപാല്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗോപാല്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഗോപാല്‍പൂര്‍

 • റോഡ് മാര്‍ഗം
  മികച്ച റോഡ് സംവിധാനങ്ങളുള്ള കടല്‍ത്തീര നഗരമാണ് ഗോപാല്‍പൂര്‍. ഇവിടേക്ക് ബസുകളും പ്രൈവറ്റ് കാറുകളും ലഭിക്കും. സന്ദര്‍ശകര്‍ക്കായി നിരവധി പ്രൈവറ്റ് കാര്‍ സര്‍വ്വീസുകള്‍ ഇവിടെയുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും മികച്ച റോഡുകള്‍ വഴി ഗോപാല്‍പൂര്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഗോപാല്‍പൂരില്‍ റെയില്‍വേ സ്റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബെര്‍ഹാംപൂരിലാണ്. ഇവിടേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോപാല്‍പൂരിലേക്ക് ടാക്സി ലഭിക്കും. ഇവിടെ നിന്ന് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഗോപാല്‍പൂരിന് അടുത്തുള്ള വിമാനത്താവളം ഭുവനേശ്വറിലെ ബിജുപട്നായിക് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. ഇത് തലസ്ഥാനനഗരത്തില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് ടാക്സിയില്‍ ഗോപാല്‍പൂരിലെത്താം. ബിജുപട്നായിക് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം സര്‍വ്വീസുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
05 Dec,Mon
Return On
06 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
05 Dec,Mon
Check Out
06 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
05 Dec,Mon
Return On
06 Dec,Tue