Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചില്‍ക

ചില്‍ക -  പൊയ്‌കയുടെ മനോഹാരിതയില്‍

46

ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ പൊയ്‌കയാണ്‌ ചില്‍ക തടാകം. ലോകത്തിലെ രണ്ടാമത്തെ വലിയ പൊയ്‌ക ആണ്‌ ചില്‍ക തടാകം. ഈ പൊയ്‌കയുടെ സാന്നിദ്ധ്യം കാരണം ചില്‍ക ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്‌. തലസ്ഥാന നഗരമായ ഭുവനേശ്വറില്‍ നിന്നും 81 കിലോ മീറ്റര്‍ അകലെയാണ്‌ ചില്‍ക സ്ഥിതി ചെയ്യുന്നത്‌. ഗന്‍ജം ജില്ല, ഖുര്‍ദ,പുരി എന്നിവയാണ്‌ ചില്‍കയുടെ അതിര്‍ത്തികള്‍.

ചില്‍ക- ചരിത്രത്തിന്റെ കൊടുമുടിയില്‍

അതിനൂതന യുഗം മുതല്‍ ചില്‍ക ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗമാണന്ന്‌ ഭൂമി ശാസ്‌ത്ര സര്‍വെ ഉറപ്പ്‌ വരുത്തിയിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ഈ പ്രദേശത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. കലിംഗ രാജവംശത്തിന്റെ കാലത്ത്‌ ചില്‍ക പ്രധാന വാണിജ്യകേന്ദ്രവും പ്രമുഖ തുറമുഖവും ആയിരുന്നു. പിടോള്‍മി തന്റെ പുസ്‌തകത്തില്‍ പ്രധാന തുറമുഖംഎന്ന രീതിയില്‍ ചില്‍കയെ കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌.

ചില്‍കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ലോക പ്രശസ്‌തമായ ചില്‍ക തടാകം ആണ്‌ ചില്‍ക വിനോദ സഞ്ചാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. തടാകത്തിന്‌ പുറമെ ബോട്ടിങ്‌, മീന്‍പിടുത്തം, പക്ഷിനിരീക്ഷണം തുടങ്ങി വിവിധ വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെയുണ്ട്‌. പലതരം വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും

ചില്‍ക- പ്രകൃതിയുടെ ഐക്യം

പക്ഷികള്‍, ജലജീവികള്‍, ഉരഗങ്ങള്‍ എന്നിവയുടെ വിവിധ ഇനങ്ങളെ ഇവിടെ കാണാന്‍ കഴിയും. ശൈത്യകാലത്ത്‌ ആയിരകണക്കിന്‌ പക്ഷികള്‍ ചില്‍ക തടാകം സന്ദര്‍ശിക്കാറുണ്ട്‌. മീന്‍, ആമ, ഞണ്ട്‌, ചെമ്മീന്‍ തുടങ്ങി നിരവധി ജലജീവികളുടെ ആവാസ കേന്ദ്രമാണ്‌ തടാകം. ചില്‍കയിലെ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള ശൈത്യകാലമാണ്‌ ചില്‍ക സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജയ്‌മായ കാലയളവ്‌. ഇക്കാലയളവില്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന്‌ ദേശാടന പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. ഇക്കാലയളവിലെ വിനോദ സഞ്ചാരത്തിന്റെ പ്രധാന കാരണവും ഈ ദേശാടന പക്ഷികളാണ്‌. ഇതിന്‌ പുറമെ കാലാവസ്ഥയും വളരെ അനുയോജ്യമായിരിക്കും. പകല്‍ സമയത്ത്‌ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റയില്‍, വായു മാര്‍ഗം ചില്‍കയില്‍ എത്തിച്ചേരാം. ഭുവനേശ്വര്‍ വിമാനത്താവളം ആണ്‌ സമീപത്തുഴള്ള വിമാനത്താവളം. രംഭയും ബലുഗോണുമാണ്‌ സമീപത്തുള്ള റെയില്‍വെസ്റ്റേഷനുകള്‍. പുരിയില്‍ നിന്നും കട്ടക്കില്‍ നിന്നും ടാക്‌സികളും ബസും ചില്‍കയിലേക്കെത്താന്‍ കിട്ടും.

ചില്‍ക പ്രശസ്തമാക്കുന്നത്

ചില്‍ക കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചില്‍ക

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചില്‍ക

  • റോഡ് മാര്‍ഗം
    റോഡ്‌ മാര്‍ഗവും ചില്‍കയിലെത്താം. ചില്‍കയിലേയ്‌ക്ക്‌ സമീപ നഗരങ്ങളില്‍ നിന്നും ബസ്‌ മാര്‍ഗം എത്താം. ടാക്സികളും ലഭിക്കും. ഒഡീഷ വിനോദ സഞ്ചാര വകുപ്പ്‌ ചില്‍ക സന്ദര്‍ശിക്കാന്‍ സമീപ സ്ഥലങ്ങളില്‍ നിന്നും വിനോദ യാത്രങ്ങള്‍ സംഘടിപ്പിക്കാറുണ്ട്‌. എസി ബസില്‍ ഒരാള്‍ക്ക്‌ 500 രൂപയ്‌ക്കടുത്താവും ചെലവ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രംഭയും ബലുഗാവോണുമാണ്‌ സമീപത്തുള്ള റയില്‍വെസ്റ്റേഷനുകള്‍. രംഭ റയില്‍വെസ്റ്റേഷന്‍ 32 കിലോമീറ്റര്‍ അകലെയാണ്‌. അതേസമയം ബലുഗാവോണ്‍ വളരെ അടുത്താണ്‌. റയില്‍വെസ്റ്റേഷനില്‍ നിന്നും ചില്‍കയിലേയ്‌ക്ക്‌ ടാക്‌സി സൗകര്യം ഉണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭുവനേശ്വറിലെ ബുജുപട്‌നായിക്‌ വിമാനത്താവളമാണ്‌ സമീപത്തുള്ള വിമാനത്താവളം. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സൗകര്യങ്ങള്‍ ഇവിടെയുണ്ട്‌. ചില്‍കയില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരമുണ്ട്‌ വിമാനത്താവളത്തിലേയ്‌ക്ക്‌. രണ്ട്‌ മണിക്കൂര്‍ യാത്ര വേണ്ടി വരും. ഭുവനേശ്വറിലേയ്‌ക്ക്‌ ചില്‍കയില്‍ നിന്നും സ്ഥിരമായി ബസ്‌ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu