താര, താരിണി എന്നീ ഇരട്ട ദേവിമാരെ ആരാധിക്കുന്ന ക്ഷേത്രമാണ് താരതാരിണി ക്ഷേത്രം. ബെര്‍ഹാംപൂരില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമീപത്തുകൂടി ഒഴുകുന്ന രുഷികുല്യ നദി പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നു. എല്ലാ വര്‍ഷവും ചൈത്രമാസത്തില്‍ പ്രത്യേകിച്ച് ചൊവ്വാഴ്ച ദിവസം നിരവധി വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്. ഈ പ്രദേശത്ത് താമസസൗകര്യം ലഭിക്കുന്നത് റവന്യു വകുപ്പിന്റെ ബംഗ്ലാവില്‍ മാത്രമാണ്.
ബെര്‍ഹാംപൂരില്‍ താമസിച്ചിട്ടാണ് സന്ദര്‍ശകരിലേറെയും ഇവിടേയ്ക്കെത്താറ്. ബെര്‍ഹാംപൂരില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ ലഭിക്കും. പുരുസോത്തംപൂരിനടുത്തുള്ള മലമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കന്‍ ഒറീസ്സയില്‍ നിന്ന് നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. 180 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നിബിഢ ഹരിത പ്രദേശമാണ് താരതാരിണി മല. രുഷികുല്യ നദിമാത്രമാണ് ഈ സ്ഥത്തെ വേര്തിരിച്ചൊഴുകുന്നത്.