Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കന്ധമാന്‍

കന്ധമാന്‍ - അമ്പരപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ മടിത്തട്ടില്‍

20

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് ഒഡീഷയിലെ കന്ധമാന്‍ പ്രദേശത്തെ. രമണീയമായ പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്നതിനാലാവണം ഒഡീഷയിലെ ഏറ്റവും ആകര്‍ഷണീയമായ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി സന്ദര്‍ശകര്‍ ഇതിനെ വിലയിരുത്തുന്നത്. നാഗരികത കൈവരിയ്ക്കും മുമ്പെ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളായ പരമ്പരാഗത ഗോത്രവര്‍ഗ്ഗക്കാര്‍ , അവര്‍ക്കന്യമായ മുഖ്യധാര സംസ്ക്കാരത്തില്‍ നിന്നകന്ന് ഇവിടെ കുടിയുറപ്പിച്ചിട്ടുണ്ട്.

മലയ്ക്കൊപ്പം ഉയരങ്ങളിലേക്ക് പടവുകളായി പടര്‍ന്ന് കയറിയ ദരിങ്ബാഡി എന്ന ഹരിതഭൂമിയും കാപ്പിത്തോട്ടവും സന്ദര്‍ശകര്‍ക്കായി ഒഡീഷ കാത്തുവെച്ച ദൃശ്യവിരുന്നാണ്. ഇരുമ്പല്ലാത്ത ലോഹക്കൂട്ടുകളില്‍ കലാപരമായി രൂപങ്ങള്‍ മെനഞ്ഞുണ്ടാക്കുന്ന ഡോക്ര, മുളയിലും ചൂരലിലും കളിമണ്ണിലും ഉണ്ടാക്കിയെടുത്ത ചാതുര്യങ്ങള്‍ എന്നിവ ഒഡീഷയുടെ പൈതൃക കലാദര്‍ശനങ്ങളാണ്.

പ്രപഞ്ചസൌന്ദര്യത്തെ പ്രണയിക്കുന്നവര്‍ക്ക് കന്ധമാലിലെ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ നിര്‍വൃതിദായകമായ അനുഭവങ്ങളാവും. മലമുകളില്‍ ആരോ വരഞ്ഞിട്ട രജതരേഖകള്‍ പോലുള്ള നീരരുവികള്‍ താഴെ വന്ന് പതിക്കുന്ന കാഴ്ച ആരും സ്വയം മറന്ന് നോക്കിനില്‍ക്കും. പതൂദി, ലുദു, കത്രമാല്‍ , പകടധാര എന്നിങ്ങനെ അനവധി വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ആരെയും അമ്പരപ്പിക്കുന്ന ഈ ദൃശ്യവിസ്മയം നേരില്‍ കാണാന്‍ വിദൂരങ്ങളില്‍ നിന്നും സമീപ ദേശങ്ങളില്‍ നിന്നും ഒരുപാട് ആളുകള്‍ വന്നെത്താറുണ്ട്.

ചകപട ഗ്രാമത്തിലെ ശിവന്റെ അമ്പലവും ആളുകളെ സംഭ്രമിപ്പിക്കാതിരിക്കില്ല. ഈ ക്ഷേത്രവും വൃക്ഷങ്ങളടക്കം ചുറ്റുവട്ടത്തുള്ളതെന്തും തെക്കോട്ട് ചാഞ്ഞുനില്‍ക്കുന്ന അത്യപൂര്‍വ്വമായ കാഴ്ച വിശ്വാസികളെ പുളകിതരാക്കും. ഭക്തിയുടെ നിറവില്‍ ജപമന്ത്രണങ്ങള്‍ക്ക് ആവേശം ഇരട്ടിക്കും. രണ്ട് കുന്നുകള്‍ സംഗമിക്കുന്നിടത്ത് നിലകൊള്ളുന്ന ബലസ്കുമ്പ ഗ്രാമം വശ്യതയുടെ ശ്രേണിയിലെ മറ്റൊരു വിസ്മയമാണ്.

ഇടതൂര്‍ന്ന് നില്‍ക്കുന്ന സുതാര്യ വനാന്തരങ്ങളില്‍ വന്യമൃഗങ്ങളുടെ മുരള്‍ച്ചയും അലര്‍ച്ചയും കാട്ടാറിന്റെ സംഗീതവും നിത്യജീവിതത്തിന്റെ ഭാഗമായ് മാറ്റിയ ഗിരിവര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന ബെല്‍ഘര്‍ , ആസ്വാദനത്തിന്റെ വേറിട്ട ദര്‍ശനമാണ്. ഔഷധാവശ്യങ്ങള്‍ക്കായി വളര്‍ത്തി സംസ്ക്കരിക്കുന്ന സസ്യങ്ങള്‍ക്ക് പേര് കേട്ടതാണ് കലിംഗ താഴ്വര.

ഇവിടത്തെ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പച്ചമരുന്നുകളുടെ പരിമളവും ഇളംകാറ്റും ഒരു സാന്ത്വന സ്പര്‍ശത്തിന്റെ സുഖം പകരും. ഫൂല്‍ബനിയിലെ ഉയര്‍ന്ന് നില്‍ക്കുന്ന മലകളില്‍ ട്രെക്കിംങ് നടത്തുവാനും സാലുങ്കി നദിപ്പരപ്പിലൂടെ വള്ളം തുഴയാനും സാഹസപ്രിയരായ സഞ്ചാരികള്‍ തുനിയാറുണ്ട്. ഒഡീഷയിലെ ഏക വേനല്‍കാല താവളം എന്ന ഖ്യാതിനേടിയ ദരിങ്ബാഡിയാണ് ഒഡീഷ ടൂറിസത്തെ കൊഴുപ്പിക്കുന്നത്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും ഇവിടെ അനുഭവപ്പെടാറുണ്ട്.

കന്ധമാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം

സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.

കന്ധമാലില്‍ എങ്ങനെ എത്തിച്ചേരാം

തലസ്ഥാനമായ ഭുവനേശ്വര്‍ , സമ്പല്പൂര്‍ , ബെഹ് രാംപുര്‍ എന്നീ പട്ടണങ്ങളുമായി സുഗമമായ റോഡ് ഗതാഗതം കന്ധമാലിനുണ്ട്. ഇവിടെ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള രയരഖോലിയിലാണ് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഭുവനേശ്വറിലെ വിമാനത്താവളമാണ് ഏറ്റവും അടുത്ത വ്യോമതാവളം.

കന്ധമാന്‍ പ്രശസ്തമാക്കുന്നത്

എങ്ങിനെ എത്തിച്ചേരാം കന്ധമാന്‍

 • റോഡ് മാര്‍ഗം
  ഭുവനേശ്വര്‍, സമ്പല്പുര്‍, ബെഹ് റാം പുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം സുഗമമായ റോഡ് ഗതാഗതം കന്ധമാനിലേക്കുണ്ട്. ചിലപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞറോഡുകളിലൂടെ കടന്നുപോകേണ്ടിവന്നാലും മനോഹരമായ പുറംകാഴ്ചകള്‍ ആ ക്ഷീണത്തെ അതിജയിക്കും. ഈ മൂന്ന് പട്ടണങ്ങളില്‍ നിന്നും സര്‍ക്കാര്‍ വക ധാരാളം ബസ്സുകള്‍ ഫൂല്‍ബനിയിലേക്ക് മുടങ്ങാതെ സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കന്ധമാലില്‍ റെയില്‍വേ സ്റ്റേഷനില്ല. സമ്പല്പുര്‍ ജില്ലയിലുള്ള രേരാഖോലിലാണ് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ . എന്നിരുന്നാലും പ്രധാന റെയില്‍വേ ജംങ്ഷന്‍ ഫൂല്‍ബനിയില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെയുള്ള ബെഹ് റാം പുരിലാണ്. ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ്സുകളോ ടാക്സികളോ മുഖേന കന്ധമാലിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കന്ധമാലില്‍ നിന്ന് 211 കിലോമീറ്റര്‍ അകലെയുള്ള ഭുവനേശ്വര്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ചെറിയ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കുമായി താല്‍ക്കാലികമായി ചെറിയൊരു വിമാനത്താവളം ഫൂല്‍ബനിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഗുദാരിയിലുണ്ട്. ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രികര്‍ക്ക് ബസ്സുകള്‍ മുഖേന കന്ധമാലിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jan,Tue
Return On
22 Jan,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jan,Tue
Check Out
22 Jan,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jan,Tue
Return On
22 Jan,Wed