സാഹസികതയെ പ്രണയിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും ഉയരമേറിയ സ്ഥലങ്ങളില്‍ ട്രക്കിങ് നടത്താന്‍ താല്പര്യമുള്ളവര്ക്ക് പറ്റിയ സ്ഥലമാണിത്. ദൗലാധര്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 4342 മീറ്റര്‍ ഉയരത്തിലാണ് ഈ പാസ് സ്ഥിതിചെയ്യുന്നത്. ചമ്പ, കന്‍ഗ്ര എന്നീ ജില്ലകള്‍ക്കിടയിലുള്ള അതിര്ത്തികൂടിയാണ് ഈ പാസ്. ധര്‍മ്മസ്ഥലയില്‍ നിന്നും മക് ലിയോഡ്ജങ്ങില് നിന്നും ഇവിടേയ്ക്ക് നടന്നെത്താം. ഇവിടെ ട്രക്കിങ്ങിന് പറ്റിയ സമയം ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളാണ്.