90 വര്‍ഷത്തെ നിരന്തര പ്രയത്‌നത്താലാണ് 'ഗംഗാ ക്ഷേത്രം' നിര്‍മിതമായത്.1845ല്‍ മഹാരാജ ബല്‍വന്ത് സിങ്ങ് തുടങ്ങിവെച്ച ഉദ്യമം അഞ്ചാമത്തെ അനുഗാമിയായ ബല്‍വന്ത് സിങ്ങ് ആണ് പൂര്‍ത്തീകരിച്ചത്. തങ്ങളോരോരുത്തരുടെയുംഒരു മാസത്തെ ശമ്പളം ക്ഷേത്ര നിര്‍മിതിയുടെ പൂര്‍ത്തീകരണത്തിനായി അന്നത്തെ പ്രജകള്‍ നല്കിയിരുന്നുവെന്ന് തദ്ദേശ വാസികള്‍ പറയുന്നു.
ദ്രാവിഡരുടെയും രജപുത്രരുടെയും മുഗളരുടെയും സമ്മിശ്ര ശൈലി ഇവിടത്തെ കൊത്തുപണികളില്‍ ദൃശ്യമാണ്. കൃഷ്ണന്റെയും ശിവപാര്‍വതി മാരുടെയും ശില്പങ്ങള്‍ ഭക്തിനിര്‍ഭരതയുടെയും ശില്പചാതുരിയുടെയും സമ്മോഹന കാഴ്ചയാണ്. ഗംഗാ സപ്തമി,ഗംഗാ ദസറ എന്നീ ഉല്‍സവ വേളകളില്‍ ഒരുപാട് ഭക്തജനങ്ങള്‍ ഇവിടം സന്ദര്‍ശിക്കുന്നു.



Click it and Unblock the Notifications