Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വിരാട് നഗര്‍

വിരാട് നഗര്‍ എന്ന ക്ഷേത്രനഗരം

8

ജയ്പ്പൂരിലെ പിങ്ക് സിറ്റി യില്‍ നിന്ന് 53  കി. മീ. അകലെക്കിടക്കുന്ന ,വികസിച്ചു വരുന്ന ഒരു വിനോദ സഞ്ചാര സ്ഥലമാണ് വിരാട് നഗര്‍. ഭൈരത് എന്ന പേരിലും  അറിയപ്പെടുന്ന ഈ പ്രദേശം  മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ സരിസ്കാ , സിലിസേദ് ,അജ്ബഗാദ് -ഭാങ്ങഡ് , അല്‍വര്‍ എന്നിവയുടെ  സമീപത്താണ്.ഇതിഹാസ കാവ്യമായ മഹാഭാരത ത്തിന്റെ കാലത്തിലേക്ക് വരെ ചെന്നെത്തുന്ന പേരാണ് വിരാട് നഗര്‍ . വിരാട രാജാവ്  സ്ഥാപിച്ച രാജ്യമായ ഈ ദേശത്താണ് പാണ്ഡവന്മാര്‍ അവരുടെ  അജ്ഞാതവാസ കാലത്ത്  താമസിച്ചത് എന്നാണു ഐതിഹ്യം.

വിരാട് നഗര്‍ ചരിത്രം

ഈ പ്രദേശം ഒരു പൌരാണിക മഹാജനപഥം  ആയിരുന്നു എന്നും  അഞ്ചാം നൂറ്റാണ്ടില്‍  ഇവിടം കൈവശപ്പെടുത്തിയ  ചേദി രാജവംശം പിന്നീട്  മൌര്യ രാജാക്കന്മാരുടെ അധീനതയില്‍ ആയിത്തീര്‍ന്നു എന്നുമാണ് ചരിത്രം. ഇത്രയും മഹത്തായ  ചരിത്രമുള്ള പ്രദേശം ആയതിനാല്‍ സഞ്ചാരികള്‍ക്ക് അശോകന്റെ ശില ലിഖിതങ്ങള്‍ കൊത്തിവച്ച കരിങ്കല്ലുകള്‍ കാണാം . മൌര്യ രാജാവായിരുന്ന  അശോകന്‍  ജനങ്ങള്‍ക്കുവേണ്ടി എഴുതിവച്ച  ചില നിയമങ്ങളും ഉപദേശങ്ങളും പ്രഖ്യാപനങ്ങളും ആണ് അവയില്‍ .

വിരാട് നഗറിന്റെ ആകര്‍ഷകത്വം

വിരാട് നഗരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്  നിരവധി ചരിത്രാതീത കാലത്തെ ഗുഹകള്‍ അവിടെ സന്ദര്‍ശിക്കാം. അത് കൂടാതെ ഭീം കി ഡൂംഗരി അഥവാ 'പാണ്ധു മല'യും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇത് ഒരു വലിയ ഗുഹയാണ് .പാണ്ഡവരില്‍ ഒരാളായ ഭീമന്‍  താമസിച്ച തെന്നു കണക്കാക്കുന്നതാണ്   ഇതിലെ വലിയ ഗുഹാമുറി . ഇതിനോട് ചേര്‍ന്നുള്ള  ചെറിയ ഗുഹകള്‍   ഭീമന്റെ  സഹോദരന്മാരായ പാണ്ഡവര്‍  വസിച്ചതായിരുന്നു  എന്നും വിശ്വാസം. ബീജക് കി പഹരി യാണ് വിരാട് നഗറിലെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. പൌരാണിക ബുദ്ധ മത വിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ഇവ കൂടാതെ ഗണേഷ് ഗിരി ക്ഷേത്രം , ജെയിന്‍ നസിയ, ജയിന്‍ ക്ഷേത്രം ഇവയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ തന്നെ.

വിരാട് നഗറില്‍ എത്തിച്ചേരുന്നതിന്

വിരാട് നഗറിലേക്ക് വിമാനത്തിലും തീവണ്ടിയിലും  റോഡുമാര്‍ഗ്ഗവും എത്താം. ജയ്പ്പൂരിലെ സാംഗാനേര്‍ എയര്‍ പോര്‍ട്ട്‌ ആണ് ഏറ്റവും അടുത്ത  വിമാനത്താവളം. ജയ്പ്പൂര്‍ തീവണ്ടി സ്റ്റേഷനില്‍ നിന്ന് തീവണ്ടിയിലും ഇവിടെ എത്താം. രണ്ടു സ്ഥലത്ത് നിന്നും വിരാട് നഗറിലേക്ക് വാടക വാഹനങ്ങള്‍ കിട്ടും. ഇന്ത്യയുടെ ഏതു  പ്രദേശത്ത് നിന്നും വിമാനത്തിലോ തീവണ്ടിയിലോ എത്തിച്ചേരാവുന്ന വിധം  വിരാട് നഗര്‍  എയര്‍ പോര്‍ട്ടും റയില്‍വെ സ്റ്റേഷനും  കൊല്‍ക്കൊത്ത , മുംബൈ , ഡല്‍ഹി ,ചെന്നൈ തുടങ്ങി എല്ലാ പ്രധാന ഇന്ത്യന്‍ നഗരങ്ങളുമായും മെച്ചപ്പെട്ട  ഗതാഗത സംവിധാനം കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ജയ്പ്പൂരില്‍ നിന്നും യാത്രക്ക് ആഡംബര ബസ്സുകളും ലഭിക്കും.

കാലാവസ്ഥ

തീവ്രമായ വേനലും തണുപ്പുമാണ് വിരാട് നഗറില്‍ അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് അത്യുഷ്ണവും തണുപ്പ് കാലത്ത് അതി ശൈത്യവും ആണ്. കുറഞ്ഞ താപനില ശീത കാലത്ത് 5 ഡിഗ്രീ സെല്‍ഷ്യസ് വരെ താഴാം. വിരാട് നഗര്‍ സന്ദര്‍ശനം തിരഞ്ഞെടുക്കുന്നവര്‍ യാത്ര  മാര്‍ച്ച്  മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താക്കുക. അപ്പോള്‍ കാലാവസ്ഥ സുഖകരമായിരിക്കും.

വിരാട് നഗര്‍ പ്രശസ്തമാക്കുന്നത്

വിരാട് നഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വിരാട് നഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വിരാട് നഗര്‍

  • റോഡ് മാര്‍ഗം
    ജയ്പ്പൂരിനെ മറ്റു പ്രധാന നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന വിപുലമായ ഗതാഗത ശൃംഖല തന്നെയുണ്ട്‌. ഡല്‍ഹിയിലേക്കും ആഗ്രയിലെക്കും നേരിട്ട് ബസ് സര്‍വ്വീസുകളും ലഭ്യമാണ്.സഞ്ചാരികള്‍ക്ക് ജയ്പ്പൂരില്‍ നിന്നും വിരാട് നഗറിലേക്ക് വാഹനങ്ങള്‍ വാടകക്കെടുക്കാം .
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജയ്പ്പൂര്‍ തീവണ്ടി സ്റ്റേഷന്‍ ആണ് വിരാട് നഗറിന് ഏറ്റവും അടുത്ത് കിടക്കുന്നത്. സാധാരണ തീവണ്ടികള്‍ക്ക് പുറമേ ഡല്‍ഹിയില്‍ നിന്നും പാലസ് ഓണ്‍ വീല്‍സ് പോലെയുള്ള ആഡംബര ട്രെയിനുകളും ജയ്പ്പൂര്‍ , അല്‍വര്‍ , ഉദയ്പ്പൂര്‍ എന്നിവിടങ്ങളിലേക്ക് ലഭിക്കും.. ജയ്പ്പൂര്‍ തീവണ്ടി സ്റ്റേഷനില്‍ നിന്നും വിരാട് നഗറിലേക്ക് വാടക വാഹനങ്ങള്‍ കിട്ടും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജയ്പ്പൂരിലെ സാംഗാനേര്‍ എയര്‍ പോര്‍ട്ട്‌ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെ നിന്നും മുംബൈ , ഡല്‍ഹി, ഔറംഗാബാദ്, ഉദയപ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകളുണ്ട് . വിദേശികള്‍ക്ക് യാത്രക്കായി ഏറ്റവും അടുത്തുള്ള ദല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം പ്രയോജനപ്പെടുത്താം. സാംഗാനേര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും വിരാട് നഗറിലേക്ക് വാടക വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed