പ്രശാന്ത സുന്ദരമായ തോട്ടങ്ങളാല്‍ അലംകൃതമായ ഗോപാല്‍ ഭവന് മനോഹരമായി രൂപകല്പന ചെയ്ത പാലസാണ്. പൂന്തോട്ടത്തിന്റെ മുകളിലായി പണിതുയര്‍ത്തിയ ഒരു മട്ടുപ്പാവുണ്ട്. മുഗളരില്‍ നിന്നും ജാട്ട് രാജാവായ മഹാരാജ സൂരജ് മാലിന് വിജയ ചിഹ്നമായി ലഭിച്ച ഒരു വെണ്ണക്കല്‍ കമാനം ഈ മട്ടുപ്പാവില്‍ സ്ഥാപിച്ചിട്ടുണ്ട്.