ഭോജ്‍പൂരിലേക്ക് മികച്ച രീതിയിലുള്ള ഗതാഗത സൗകര്യങ്ങളുണ്ട്. അടുത്തുള്ള വിമാനത്താവളം ഭോപ്പാലാണ്. മധ്യപ്രദേശ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഇവിടേക്ക് 44 കിലോമീറ്റര്‍ ദൂരമുണ്ട്. ഭോപ്പാലിലെ രാജ ബോജ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈ, ഡെല്‍ഹി, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍ എന്നിവടങ്ങളിലേക്ക് വിമാനം ലഭിക്കും. സാറ്റലൈറ്റ് നഗരമായ ബൈരാഗഡിനടുത്താണിത്. ബൈരാഗഡ് വഴിയോ, പഞ്ചതി വഴിയോ, ഗാന്ധിനഗര്‍ വഴിയോ എന്‍.എച്ച് 12 ലൂടെ ഇവിടെയെത്താം.