Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോജ്‍പൂര്‍ » കാലാവസ്ഥ

ഭോജ്‍പൂര്‍ കാലാവസ്ഥ

എല്ലാക്കാലത്തും ഭോജ്‍പൂരില്‍ കാഴ്ചകള്‍ കാണാം. എല്ലാ സമയത്തും വ്യത്യസ്ഥമായ കാഴ്ചകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.എന്നിരുന്നാലും ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് സന്ദര്‍ശനത്തിന് കൂടുതല്‍ അനുയോജ്യമായത്.

വേനല്‍ക്കാലം

ഉഷ്ണമേഖലാ കാലാവസ്ഥയാണ് ബോജ്‍പൂരിലേത്. ഇവിടെ വേനല്‍ക്കാലം കടുത്ത ചൂടും പൊടിയും നിറഞ്ഞതാണ്. മാര്‍ച്ച് മുതല്‍ വര്‍ദ്ധിക്കുന്ന ചൂട് മെയ് മാസത്തില്‍ ഏറ്റവും ഉന്നതിയിലെത്തും. ഇക്കാലത്ത് 42.5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം വേനല്‍ക്കാലത്തെ ചൂടിന് ശമനം നല്കുന്നു. ആഗസ്റ്റ് വരെ മഴക്കാലം തുടരും. എന്നിരുന്നാലും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നന്നായി മഴ ലഭിക്കും.

ശീതകാലം

മഴക്കാലം അവസാനിക്കുന്നതോടെ ബോജ്‍പൂരില്‍ ശൈത്യകാലം തുടങ്ങും. ഇക്കാലം വളരെ തെളിഞ്ഞ് പ്രസന്നമായതിനാല്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. പൗരാണിക അവശിഷ്ടങ്ങളുടെ കാഴ്ചകള്‍ ഇക്കാലത്ത് സുഗമമായി ചെന്നെത്തി കാണാവുന്നതാണ്. ഇക്കാലത്ത് അന്തരീക്ഷ താപനില -10 ഡിഗ്രി വരെ താഴാറുണ്ട്.