Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭോജ്‍പൂര്‍

ഭോജ്‍പൂര്‍  - പണി തീരാത്ത നഗരം

16

പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഭോജ്‍പൂര്‍ മധ്യേന്ത്യയുടെ ചരിത്രത്തിലെ അടിസ്ഥാനശിലകള്‍ പാകപ്പെട്ട ഇടമാണ്. ഈ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന ബെട്‍വ നദി പഴമയുടെ സൗന്ദര്യം ഈ നഗരത്തിന് പകരുന്നു. മധ്യപ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭോജ്‍പൂര്‍‍, മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ്.

ബെട്‍വ നദിക്ക് കുറുകെ ഭീമാകാരന്മാരായ കല്ലുകള്‍ കൊണ്ട് പണിത രണ്ട് അണക്കെട്ടുകള്‍ കാഴ്ചക്കാരുടെ ശ്വാസഗതി തന്നെ നിലക്കുന്ന വിധത്തില്‍ ആശ്ചര്യം പകരുന്നതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഡാമുകള്‍ നദിയെ ഒരു തടാകമാക്കി മാറ്റുന്നു.

പരമാര രാജവംശ്ത്തിലെ ഏറ്റവും കഴിവുറ്റ രാജാവായിരുന്ന ബോജ രാജന്‍റെ പേരില്‍ നിന്നാണ് ഭോജ്‍പൂര്‍ എന്ന പേര് രൂപപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ കാലത്താണ് ഡാമുകള്‍ പണികഴിക്കപ്പെട്ടത്. വാസ്തുവിദ്യയില്‍ തല്പരരായവര്‍ക്കും, അല്ലാത്തവരുമായ ടൂറിസ്റ്റുകള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടുന്ന ഒരു സ്ഥലമാണിത്.

ഭോജ്പൂരിലെ കാഴ്ചകള്‍

ഇവിടെയുള്ള ബോജേശ്വര്‍ ക്ഷേത്രം കിഴക്കിന്‍റെ സോമനാഥ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്ന ഓരോ സഞ്ചാരിയും കണ്ടിരിക്കേണ്ടുന്ന ഒരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രം. ഇവിടെയുള്ള രണ്ട് വലിയ ഡാമുകള്‍ ഒരു കാഴ്ചതന്നെയാണ്.

ഇവിടെയുള്ള ക്വാറിയില്‍ കൈകൊണ്ട് കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ കാണാം. എന്നാല്‍ ഇവയൊരിക്കലും ഒരു ക്ഷേത്രമോ, കൊട്ടാരമോ ആയി മാറിയില്ല. മറ്റ് ഏതൊരു ചരിത്രപ്രാധാന്യമുള്ള സ്ഥലത്തും പഴയകാലസംസ്കൃതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവും. എന്നാലിവിടെ ഒരിക്കലും പൂര്‍ത്തിയാകാത്ത നിര്‍മ്മാണങ്ങളാണ് സഞ്ചാരികള്‍ക്ക് കാണാനാവുക.

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മറ്റൊരു കെട്ടിടമാണ് ജൈന ക്ഷേത്രം.  ഭോജ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബിംബെക്തയിലെത്താം.  ഇവിടെ കാഴ്ചക്കാരെ വശീകരിക്കും വിധമുള്ള റോക്ക് ഷെല്‍ട്ടര്‍ പെയിന്‍റിംഗുകള്‍ കാണാം.

യുനെസ്കോ, ബിംബെക്തയെ വേള്‍ഡ് ഹെറിറ്റേജ് സെന്‍ററായി തെരഞ്ഞെടുത്തിട്ടുണ്ട്. ബോജ്പൂരില്‍ സന്ദര്‍ശിക്കാവുന്ന മറ്റൊരു സ്ഥലമാണ് ഹോഷങ്കബാദ്. ബിംബെക്തയില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നര്‍മ്മദാ നദീതീരത്താണ് ഈ സ്ഥലം. ഇവിടെയാണ് സെതാനി ഗാട്ടും, ഹോഷങ്കബാദ് കോട്ടയും.

ഷോപ്പിംഗും, ഭക്ഷണവും

ഭോജ്പൂര്‍ സന്ദര്‍ശിക്കുമ്പോള്‍ മധ്യപ്രദേശിന്‍റെ വൈവിധ്യ പൂര്‍ണ്ണമായ ഭക്ഷണങ്ങളായ കെബാബ്, ബുട്ടെ കി കീസ്, മാവ ബതി, ഖോപ്രപാക്, മല്‍പുവ എന്നിവ രുചിച്ചു നോക്കാം. ബോജ്പൂരിലെ കരകൗശലവിദഗ്ധരുടെ കലാസൃഷ്ടികള്‍ ഓര്‍മ്മക്കായി വാങ്ങാം. മധ്യപ്രദേശ് ഹസ്ത്ശില്പ് ഏവം ഹത്കര്‍ഗ വികാസ് നിഗം ലിമിറ്റഡ് മധ്യപ്രദേശിലെ മിസ്റ്റിക് കരകൗശലവിദഗ്ധരുടെ കൂട്ടായ്മയാണ്.

ഭോജ്പൂരിലേക്കുള്ള വഴി

ഭോജ്പൂരിലേക്ക് എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളിലും എത്തിച്ചേരാം. ബോജ്പൂരിന് അടുത്തുള്ള വിമാനത്താവളവും, എയര്‍പോര്‍ട്ടും ഭോപ്പാലിലാണ്. ഇവിടെ നിന്ന് ബോജ്പൂരിലേക്ക് ടാക്സികളും, ബസും ലഭിക്കും.

ഭോജ്‍പൂര്‍ പ്രശസ്തമാക്കുന്നത്

ഭോജ്‍പൂര്‍ കാലാവസ്ഥ

ഭോജ്‍പൂര്‍
33oC / 91oF
 • Sunny
 • Wind: W 22 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭോജ്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഭോജ്‍പൂര്‍

 • റോഡ് മാര്‍ഗം
  ഭോപ്പാലുമായി മികച്ച റോഡ് മാര്‍ഗ്ഗം ബോജ്പൂരിനുണ്ട്. ഭോപ്പാലില്‍ റെയില്‍വേ, ഹൈവേ സൗകര്യങ്ങളുള്ളതിനാല്‍ ബോജ്പൂരിലേക്കും മികച്ച യാത്രാ സൗകര്യം ലഭ്യമാണ്. ഭോപ്പാലില്‍ നിന്ന് മെട്രോ വഴിയോ, റേഡിയോ ടാക്സി സര്‍വ്വീസ് വഴിയോ ബോജ്‍പൂരിലെത്താം. ഭോപ്പാലിലെ ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനല്‍ ഹബിബ് ഗഞ്ച് സ്റ്റേഷനിലാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഭോപ്പാല്‍ ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് ബോജ്‍പൂരിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നോര്‍ത്ത് - സൗത്ത് റൂട്ടിലെ പ്രധാന ലൈനാണ് ഇത്. ഇവിടെ നിന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും. വെസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ സോണിലാണ് ഈ സ്റ്റേഷന്‍ ഉള്‍പ്പെടുന്നത്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഭോജ്‍പൂരിലേക്ക് മികച്ച രീതിയിലുള്ള ഗതാഗത സൗകര്യങ്ങളുണ്ട്. അടുത്തുള്ള വിമാനത്താവളം ഭോപ്പാലാണ്. മധ്യപ്രദേശ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഇവിടേക്ക് 44 കിലോമീറ്റര്‍ ദൂരമുണ്ട്. ഭോപ്പാലിലെ രാജ ബോജ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈ, ഡെല്‍ഹി, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍ എന്നിവടങ്ങളിലേക്ക് വിമാനം ലഭിക്കും. സാറ്റലൈറ്റ് നഗരമായ ബൈരാഗഡിനടുത്താണിത്. ബൈരാഗഡ് വഴിയോ, പഞ്ചതി വഴിയോ, ഗാന്ധിനഗര്‍ വഴിയോ എന്‍.എച്ച് 12 ലൂടെ ഇവിടെയെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Nov,Wed
Return On
26 Nov,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Nov,Wed
Check Out
26 Nov,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Nov,Wed
Return On
26 Nov,Thu
 • Today
  Bhojpur
  33 OC
  91 OF
  UV Index: 9
  Sunny
 • Tomorrow
  Bhojpur
  32 OC
  90 OF
  UV Index: 9
  Partly cloudy
 • Day After
  Bhojpur
  31 OC
  87 OF
  UV Index: 9
  Partly cloudy