ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മുന്‍നിരപ്പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ സ്മാരകമായി പണികഴിപ്പിക്കപ്പെട്ടതാണ് ഈ പാര്‍ക്ക്. ഭവനേശ്വറില്‍ ഏറെ സന്ദര്‍ശകരെത്തുന്ന ഒരു പാര്‍ക്കാണിത്. നടപ്പാതകളും, അലങ്കാരവിളക്കുകളും,ജോഗിങ്ങ് ട്രാക്കുകളും, ജലധാരകളും വളരെ മനോഹരമായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്കിരിക്കാനായി അനേകം ബഞ്ചുകള്‍ പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ശുദ്ധവായുവും, ഹരിതാഭമായ അന്തരീക്ഷവും ഇവിടെയത്തുന്നവരെ വശീകരിക്കും. ഏറെ സഞ്ചാരികളും, തദ്ദേശീയരും ദിവസവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നു. കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെടുന്ന അന്തരീക്ഷമാണിവിടെയുള്ളത്. രാവിലെ 5 മണി മുതല്‍ 8 വരെയും, വൈകിട്ട് 4 മുതല്‍ 8 വരെയുമാണ് ഇവിടെ പ്രവേശനം ലഭിക്കുക.



Click it and Unblock the Notifications