ലിംഗരാജ് ക്ഷേത്രത്തിന് വടക്ക് ഭാഗത്താണ് ബിന്ദു സാഗര്‍ തടാകം. ഭുവനേശ്വറില്‍ ഏറെ സഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് ഇത്. പ്രകൃതി മനോഹരമായ ഇവിടം ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണ്. 1300 അടി നീളവും, 700 അടി വീതിയും ഈ തടാകത്തിനുണ്ട്.
ഹിന്ദു തീര്‍ത്ഥാടകര്‍ പ്രാധാന്യത്തോടെ കാണുന്ന ഒരു തടാകമാണ് ഇത്. ആചാരത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ലിംഗരാജ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം ഈ തടാകത്തില്‍ കൊണ്ടുവന്ന് കുളിപ്പിക്കുന്ന ചടങ്ങുണ്ട്. ഈ തടാകത്തില്‍ കുളിച്ചാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ശമനമുണ്ടാകുകയും, പാപങ്ങള്‍ മോചിക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഇവിടെ വിശ്വാസികളുടെ തിരക്ക് അനുഭവപ്പെടുന്നു.