ഭുവനേശ്വറിലെ മനോഹരമായ പാര്‍ക്കുകളിലൊന്നാണ് എസ്.പി മുഖര്‍ജി പാര്‍ക്ക്. ആകര്‍ഷകമായി നിര്‍മ്മിക്കപ്പെട്ട നടപ്പാതകളുള്ള ഈ പാര്‍ക്കില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിട നല്കി ഒഴിവ് വേളകള്‍ ചെലവഴിക്കാം. ജോഗിങ്ങ് ട്രാക്കുകളും, വിശാലമായ ഇരിപ്പിടങ്ങളുമുള്ള പാര്‍ക്കിന്‍റെ പ്രധാന ആകര്‍ഷണം പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമാണ്.
ഉദ്യാനങ്ങളും, കുറ്റിച്ചെടികളും, കുളങ്ങളും മനോഹാരിത വര്‍ദ്ധിപ്പിക്കുന്ന പാര്‍ക്കില്‍ എത്ര സമയം ചെലവഴിച്ചാലും മതിയാകില്ല എന്ന് പറയുന്നത് അതിശയോക്തിയാകില്ല. രാവിലെ 5 മണി മുതല്‍ 8 വരെയും, വൈകിട്ട് 4 മുതല്‍ 8 വരെയും പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്കുന്നു.



Click it and Unblock the Notifications