പെയിന്റിങ്ങുകള്‍, നാണയങ്ങള്‍, സംഗീത ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, പുരാതന ലിഖിതങ്ങള്‍ തുടങ്ങി ഒരു മ്യൂസിയത്തില്‍ കാണാനാഗ്രഹിക്കുന്നതെല്ലാം ഇവിടെയുണ്ട്. 1884 ല്‍ മഹാറാവു ഖെന്കാര്ജി 3 ന്റെ വിവാഹത്തോടനുബന്ധിച്ചാണ് ഈ മ്യൂസിയം ആരംഭിച്ചത്. ക്ഷാത്രപ ലിഖിതങ്ങളുടെ വന്‍ ശേഖരമെന്നത് മാത്രമല്ല ഇന്ന് നിലവിലില്ലാത്ത കച്ചി ലിപിയിലുള്ള ലിഖിതങ്ങളും ഈ മ്യൂസിയത്തെ പ്രധാനമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നുമാത്രമല്ല, ആദ്യമായി ഓണ്‍ലൈനായ ഇന്ത്യയിലെ മ്യൂസിയം കൂടിയാണ് ഇത്. 2010 ലാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.