1989 ല്‍ രൂപം നല്‍കിയ ജനഹര്‍ലാല്‍ നെഹ്‌റു ബയോളജിക്കല്‍ പാര്‍ക് വൈവിധ്യമാര്‍ന്ന ഇനത്തില്‍പെട്ട ജന്തുജാലങ്ങള്‍ ഉള്ള വിശാലമായ പാര്‍കാണ്. ഝാര്‍ഖണ്ഡിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായാ ഇവിടെ നിരവധി വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. ഏഷ്യന്‍ സിഹം, വെള്ളകടുവ, ബംഗാള്‍ കടുവ തുടങ്ങി വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങള്‍ ഇവിടെയുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പുറമെ കുട്ടികള്‍ മാത്രമായുള്ള കളിസ്ഥലവും ഇവിടെയുണ്ട്. ഈവിടുത്തെ മൗഗ്ലി എക്‌സ്‌പ്രസ്സ് എന്നറിയപ്പെടുന്ന കളിപ്പാട്ട ട്രയിന്‍ പ്രശസ്‌തമാണ്. ഇവിടുത്തെ മനുഷ്യനിര്‍മിത തടാകത്തില്‍ ബോട്ടിങ് സൗകര്യമുണ്ട്.



Click it and Unblock the Notifications