രാജ്യത്തെ ആദ്യ സ്വദേശി സംരഭ ഉരുക്കു നിലയം എന്ന നിലയില്‍ ലോക പ്രശസ്തമാണ് ജാര്‍ഖണ്ഡിലെ ബൊക്കാരോ സ്റ്റീല്‍ പ്ലാന്റ്. രാജ്യത്തെ നാലാമത്തെ ഏകീകൃത പൊതു മേഖല ഉരുക്കു നിലയമാണിത്. സോവിയറ്റിന്റെ സഹായത്തോടെ തുടങ്ങി ഉരുക്ക് നിലയം പിന്നീട് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയോട്(സെയില്‍) ലയിച്ചു.
അഞ്ച് ബ്ലാസ്റ്റ് ഫര്ണസുകളുണ്ട് പ്ലാന്റില്‍. ഹോട്ട് റോള്‍ഡ് കോയില്‍, ഹോട്ട് റോള്‍ഡ് പ്ലേറ്റ്, ഹോട്ട് റോള്‍ഡ് ഷീറ്റ് , കോള്‍ഡ് റോള്‍ കോയില്‍, കോള്‍ഡ് റോള്‍ ഷീറ്റ് എന്നീ അഞ്ച് ഉത്പന്നങ്ങള്‍ ഇവിടെ നിന്നും പുറത്തിറക്കുന്നുണ്ട്.