Search
 • Follow NativePlanet
Share

ദുംക - ഹൈന്ദവര്‍ക്കായി ഒരു വിശുദ്ധ നഗരം

20

ഗോത്രവര്‍ഗങ്ങളെക്കൊണ്ട് പ്രശസ്തമായ സ്ഥലമാണ് ദുംക. ജാര്‍ഖണ്ഡിലെ സാന്താല്‍ പാര്‍ഗന ഡിവിഷന്‍റെ തലസ്ഥാനമാണ് ഈ പഴയ ജില്ല. അദ്ഭുതപ്പെടുത്തുന്ന സൗന്ദര്യം കൊണ്ട് നിറഞ്ഞ നഗരമാണ്‌ ദുംക. ഭീമന്‍ പര്‍വതങ്ങള്‍, അതിശയിപ്പിക്കുന്ന സ്ഥലങ്ങള്‍, ശാന്തമായ പുഴകള്‍ എന്നിവയും പച്ചപ്പ് നിറഞ്ഞ താഴ്വരകളും പ്രദേശത്തെ അഴകുറ്റതാക്കുന്നു. ജാര്‍ഖണ്ഡിലെ 24 ജില്ലകളിലൊന്നായ ദുംക രാജ്യത്തെ ഏറ്റവും പിന്നോക്കമായ ജില്ലയായിരുന്നു ഒരിക്കല്‍. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് രൂപീകരിച്ച ഈ ജില്ല ദമീന്‍-ഇ-കോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജാര്‍ഖണ്ഡിന്‍റെ  ഉപ തലസ്ഥാനമാണ് ഇന്ന് ഈ നഗരം. മണ്ണൊലിപ്പ് മൂലവും പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് കുറവ് മൂലവും ഇവിടത്തെ ഭൂമിയുടെ പുനരുല്‍പാദനശേഷി വളരെ കുറവാണ്.  

ദുംകയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

ദുംക ജില്ലയുടെ എല്ലാ ദിശയും കുന്നുകളും കാടും പുഴകളും കൊണ്ട് അനുഗ്രഹീതമാണ്. വടക്ക് നിന്ന് തെക്കോട്ട് നീണ്ടു പോകുന്ന മലനിരകളുടെ മുകളിലായാണ് ജില്ല കൂടുതലും വ്യാപിച്ചു കിടക്കുന്നത്. നോനിഹാത്തിനടുത്തുള്ള ലഗ് വാ കുന്നുകള്‍ ദുംകയെ മനോഹരമാക്കുന്നു. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ ഇവിടെ വകയുണ്ട്. തെക്ക് കിഴക്കന്‍ പ്രദേശം രാംഗര്‍ മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. തീര്‍ഥാടനകേന്ദ്രം കൂടിയാണ് ദുംക. ബാബ ബസുകിനാഥ് ദാം, മാലൂടി, ബാബ സുമേശ്വ‍ര്‍ നാഥ ചൗട്ടോനാഥ എന്നിവയാണ് അവയില്‍ ചിലത്. മസാഞ്ജോര്‍  ഡാം, കുംഭാര്‍നാഥ്,, കുര്‍വ അഥവാ ശ്രിശ്ടി പാര്‍ക്ക് എന്നിവ പ്രധാനപ്പെട്ട് ഉല്ലാസകേന്ദ്രങ്ങളാണ്. മയൂരാക്ഷി നദിയാണ് ദുംകയിലൂടെ ഒഴുകുന്ന പ്രധാന നദി.

കാലവസ്ഥ

നനവാര്‍ന്ന കാലാവസ്ഥയാണ് ദുംകയില്‍. വേനല്‍ ചൂടുള്ളതും വരണ്ടതും ശൈത്യം തണുത്തതും പ്രസന്നവുമാണ്.

ദുംകയില്‍ എങ്ങനെയെത്താം

റോഡ്മാര്‍ഗം ദുംകയില്‍ എത്താന്‍ എളുപ്പമാണ്. ജസിദിഹില്‍ നിന്ന് ട്രെയിനിലുമെത്താം. വരാനിരിക്കുന്ന റെയില്‍ വേ ലൈന്‍ പ്രദേശത്തെ ട്രെയിന്‍മാര്‍ഗം എത്താന്‍ എളുപ്പമുള്ളതാക്കും.

ദുംക പ്രശസ്തമാക്കുന്നത്

ദുംക കാലാവസ്ഥ

ദുംക
34oC / 92oF
 • Sunny
 • Wind: WNW 11 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദുംക

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദുംക

 • റോഡ് മാര്‍ഗം
  ജാര്‍ഖണ്ഡിലെ പ്രധാന നഗരങ്ങളുമായെല്ലാം ബന്ധിപ്പിക്കുന്ന നിരവധി റോഡുകള്‍ ദുംകയിലുണ്ട്. ദുംകയിലെ റോഡുകളിലെല്ലാം മുച്ചക്രവാഹനങ്ങള്‍ ഉടനീളം കാണാനാവും. ബസുകളെയാണ് കൂടുതലാളുകളും ആശ്രയിക്കുന്നത്. സ്വകാര്യ-സര്‍ക്കാര്‍ ബസുകള്‍ റോഡിലൂടെ ഓടുന്നു. കൊല്‍ക്കത്തയില്‍ നിന്നും റാഞ്ചിയില്‍ നിന്ന് രാത്രി ലക്ഷ്വറി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നല്ല റോഡുകളാണ് ഇവിടെയുള്ളത്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  റാഞ്ചി,​ ജസിദിഹ് റെയില്‍വേകളാണ് റാഞ്ചിയിലെത്താനുള്ള ട്രെയിന്‍മാര്‍ഗങ്ങള്‍. പുതിയ റെയില്‍വേലൈനുകള്‍ വരുന്നതോടെ ജില്ലയില്‍ കൂടുതല്‍ ഗതാഗതസൗകര്യങ്ങളൊരങ്ങും. ബീഹാറിലെ ഭഗല്‍പൂറും വെസ്റ്റ് ബംഗാളിലെ രാംപുര്‍ഹട്ടും വരും ഭാവിയില്‍ ജില്ലയെ ട്രെയിന്‍മാര്‍ഗം ബന്ധിപ്പിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  There is no air port available in ദുംക
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
 • Today
  Dumka
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Dumka
  28 OC
  83 OF
  UV Index: 9
  Sunny
 • Day After
  Dumka
  30 OC
  85 OF
  UV Index: 9
  Sunny