Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പക്കെ ടൈഗര്‍ റിസര്‍വ്

പക്കെ ടൈഗര്‍ റിസര്‍വ്  - വന്യതയെ കണ്ടറിയാന്‍

6

അരുണാചല്‍ പ്രദേശിലെത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഏതാനും സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പക്കെ കടുവ സംരക്ഷണകേന്ദ്രം. 862 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഈ പ്രദേശം ഈസ്റ്റ് കാ‍മെങ് ജില്ലയിലാണ്. കെലോങ് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായിരുന്ന ഈ വനഭൂമി 1977 ല്‍ ഒരു ഗെയിം സാങ്ച്വറിയായി പ്രഖ്യാപിക്കപ്പെടുകയും 2002 ല്‍ കടുവ സംരക്ഷണ മേഖലയായി അവരോധിക്കപ്പെടുകയും ചെയ്തു.

വന്യതയിലേക്ക്..

അരുണാചല്‍ പ്രദേശിലെ വന്യജീവികളെ സംരക്ഷിക്കാനും പരിപാലിക്കുവാനും ഫോറസ്റ്റ് അധികൃതര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഈ ടൈഗര്‍ റിസര്‍വ് പ്രാബല്യത്തില്‍ വന്നത്. കടുവകളുടെ പരിപാലനത്തിന് പുറമെ മറ്റൊരുപാട് മൃഗങ്ങളും ഇവിടെയുണ്ട്. ഫിഷിംങ് ക്യാറ്റ്, കുറുനരി, കാട്ടുപോത്ത്, പറക്കും അണ്ണാന്‍ , പുള്ളിപ്പുലി, ക്ലൌഡഡ് ലെപാഡ്സ് എന്ന ഭംഗിയുള്ള കാ‍ട്ടുപൂച്ചകള്‍ , വൈല്‍ഡ് ഡോഗ്, കലമാന്‍ , ആന, ഹോഗ് ഡീര്‍ , റീസസ് - മകാക് കുരങ്ങ് വര്‍ഗ്ഗങ്ങള്‍ , ബാര്‍ക്കിംങ് ഡീര്‍ , കരടി എന്നിങ്ങനെയുള്ള വന്യജീവിവൈവിധ്യം സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

മൃഗങ്ങള്‍ക്ക് പുറമെ നാനാജാതി പക്ഷികളും ഇവിടെ വസിക്കുന്നുണ്ട്. മലമുഴക്കികളെന്ന സുന്ദരമായ വേഴാമ്പലുകള്‍  പക്ഷിനിരീക്ഷകരെയും പക്ഷികളെ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകര്‍ഷിക്കും. കൂടാതെ ജംഗിള്‍ ഫൌള്‍ , പ്രാവ്, ഖലീജ് ഫെസന്റ്, താറാവ്, പരുന്ത്, കുയില്‍ , ബാര്‍ബലുകള്‍ , പീകോക്ക് ഫെസന്റ്, വൈറ്റ് വിംഗ്ഡ് വുഡ് ഡക്കുകള്‍ എന്നിങ്ങനെ പക്ഷിലോകത്തെ അപൂര്‍വ്വവും അഴകാര്‍ന്നതുമായ ഒരുപാട് ഇനങ്ങളെ ഇവിടെ കാണാന്‍ കഴിയും.

മലമ്പാമ്പ്, മൂര്‍ഖന്‍ , ക്രെയിറ്റ് എന്നീ ഉരഗവര്‍ഗ്ഗങ്ങളില്‍ ചിലതും ഇവിടെയുണ്ട്.

പക്കെ ടൈഗര്‍ റിസര്‍വ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

ഏത്കാലത്തും പുതുമയുടെ മണമുള്ള നിര്‍മ്മലമായ അന്തരീക്ഷമാണിവിടെ. എന്നിരുന്നാലും, ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം.

പക്കെ ടൈഗര്‍ റിസര്‍വില്‍ എത്തുന്ന വിധം.

ഈ സാങ്ച്വറിയോട് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് തേസ്പൂരാണ്. രംഗ്പരയിലെ റെയില്‍വേ സ്റ്റേഷനാണ് സമീപസ്ഥമായ റെയില്‍വേ താവളം. എല്ലാ പ്രമുഖ ന്നഗരങ്ങളില്‍ നിന്നും പതിവായി ബസ്സുകളുള്ളതിനാല്‍ ഇന്ത്യയിലെവിടെനിന്നുമുള്ള സഞ്ചാരികള്‍ക്ക് ഈ സങ്കേതം സന്ദര്‍ശിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവരില്ല. 

പക്കെ ടൈഗര്‍ റിസര്‍വ് പ്രശസ്തമാക്കുന്നത്

പക്കെ ടൈഗര്‍ റിസര്‍വ് ചിത്രങ്ങള്

പക്കെ ടൈഗര്‍ റിസര്‍വ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പക്കെ ടൈഗര്‍ റിസര്‍വ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പക്കെ ടൈഗര്‍ റിസര്‍വ്

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat