അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമേങ് ജില്ലയിലെയും ഈസ്റ്റ് കമേങ് ജില്ലയിലെയും ഹിമാലയന്‍ താഴ് വരകളിലാണ് കമേങ് ആന സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയില്‍ കാണപ്പെടുന്ന ഏഷ്യന്‍ ആനകളെ സംരംക്ഷിക്കുന്നതിനായി 2002 ജൂണ്‍ 19ന് പണികഴിപ്പിച്ചതാണ് ഇത്. കിഴക്ക് പാപും നദി മുതല്‍ അരുണാചല്‍ പ്രദേശിന്റെയും ഭൂട്ടാന്റെയും പൊതു അതിര്‍ത്തി വരെ ഇത് നീണ്ടു കിടക്കുന്നു. സെസ്സ ഓര്‍ക്കിഡ് സങ്കേതം, ഈഗിള്‍നെസ്റ്റ് വന്യജീവി സങ്കേതം, പഖൂലി കടുവ സംരക്ഷണ കേന്ദ്രം, ഖെല്ലോങ് വനവിഭാഗത്തിലെ സംരക്ഷിത വനമേഖല തുടങ്ങിയവ ആന സംരക്ഷിത മേഖലയുടെ ഭാഗമാണ്.
ഉഷ്‌ണമേഖല അര്‍ധ-നിത്യഹരിത വനമേഖലയാണ് കമേങ് ആന സംരക്ഷണ മേഖല. ഇന്ത്യന്‍ ആന, ബംഗാള്‍ കടുവ, പുള്ളിപ്പുലി, ചുവന്ന പാണ്ഡ, കസ്‌തൂരി മാന്‍, കലമാന്‍, സാബര്‍, ഹിമാലയന്‍ കറുത്ത കരടി, കാട്ട് പട്ടി, മീന്‍പിടിക്കുന്ന പൂച്ച, കാട്ടു പൂച്ച, ചെന്നായ, കറുത്ത അണ്ണാന്‍, തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്. ഇതിന് പുറമെ സന്ദര്‍ശകര്‍ക്ക് 250 ല്‍ പരം ചിത്രശലഭങ്ങളെയും 300 ല്‍ പരം പക്ഷികളെയും ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications