Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പ » കാലാവസ്ഥ

ചമ്പ കാലാവസ്ഥ

ചമ്പയിലേക്കുള്ള യാത്ര തണുപ്പ് മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം ഒഴിവാക്കുന്നതാകും നല്ലത്. പുറത്തെ കറക്കത്തിനും മറ്റും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മാസത്തെ കാലാവസ്ഥയാണ് നല്ലത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ചെറുയാത്രകള്‍ക്കും പറ്റിയ സമയമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ചമ്പയിലെ വേനല്‍ക്കാലം. 14 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. സുഖമുള്ള ഈ കാലാവസ്ഥ അനുഭവിക്കാന്‍ നിരവധി സഞ്ചാരികളാണ് ഈ സമയം മലകയറുന്നത്.  

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ മഴക്കാലം. കാര്യമായ മഴ ലഭിക്കാത്ത പ്രദേശമാണ് ഇവിടം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ചമ്പയിലെ തണുപ്പുകാലം. താഎനില പലപ്പോഴും നാല് ഡിഗ്രി വരെ താഴാറുണ്ട്. മുമ്പ് ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ടായിരുന്നു.