ചമ്പല്‍ വന്യജീവി സങ്കേതത്തിലെ പക്ഷികളെയും മൃഗങ്ങളെയും കാണുന്നതിനൊപ്പം നിങ്ങള്‍ക്ക് യുമുനാ നദിക്കരയിലെ ബതേശ്വര്‍ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. ഈ ക്ഷേത്ര സമുച്ചയത്തില്‍ നൂറുകണക്കിന് ക്ഷേത്രങ്ങളുണ്ട്. ശിവനാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി. ബതേശ്വറിലാണ് ശ്രീകൃഷ്‌ണന്‍ ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബതേശ്വറിനെ ചുറ്റിപ്പറ്റി നിരവധി ഐതീഹ്യങ്ങളുണ്ട്.
ക്ഷേത്രത്തിന് ചുറ്റുമുള്ള മലകളില്‍ നാഗാ സന്യാസിമാരെ കാണാം. മണ്‍ വീടുകളിലും ഗുഹകളിലുമൊക്കെയാണ് ഇവര്‍ വസിക്കുന്നത്.
യമുനാനദിയും അതിന്റെ പരിസരങ്ങളും നിരവധി പക്ഷികളുടെ അധിവാസ കേന്ദ്രമാണ്. കിംഗ്‌ഫിഷര്‍ (പൊന്മാന്‍), പെലിക്കന്‍ (ഞാറപക്ഷി) തുടങ്ങിയ ദേശാടന പക്ഷികളെയും ഇവിടെ കാണാനാകും.
നവംബര്‍ മാസത്തില്‍ ഈ ക്ഷേത്ര സമുച്ചയത്തില്‍ ഒരു മൃഗോത്സവം സംഘടിപ്പിക്കാറുണ്ട്. സന്യാസിമാര്‍, കച്ചവടക്കാര്‍, ഗ്രാമീണര്‍ എന്നിവരെല്ലാം ഈ ആഘോഷത്തില്‍ പങ്കെടുക്കാനെത്തും.



Click it and Unblock the Notifications