ചമ്പല്‍ സവാരി, ചമ്പല്‍ വന്യജീവി സങ്കേതം

ചമ്പല്‍ സവാരി നിങ്ങളെ ചമ്പല്‍ വന്യജീവി സങ്കേതത്തിലെ കാഴ്‌ചകളിലേക്ക്‌ കൊണ്ടുപോകും. രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ കീഴിലാണ്‌ ചമ്പല്‍ വന്യജീവി സങ്കേതം. 1979ല്‍ സ്ഥാപിതമായ ഈ ദേശീയ ഉദ്യാനം 1235 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. ചമ്പല്‍ നദി ഈ വന്യജീവി സങ്കേതത്തിലൂടെയാണ്‌ ഒഴുകുന്നത്‌.

ദേശീയ ചമ്പല്‍ ഖരിയാല്‍ വന്യദീവി സങ്കേതം എന്നും അറിയപ്പെടുന്ന ഇവിടം വംശനാശ ഭീഷണി നേരിടുന്ന മുതലകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണ്‌.

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദികളില്‍ ഒന്നാണ്‌ ചമ്പല്‍ നദി. ഈ നദി മലിനമാകാതെ ഒഴുകുന്നതിന്‌ ഒരു കാരണം ഇതിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന ഐതീഹ്യമാണ്‌. രന്തിവേദ മഹാരാജാവ്‌ ബലികൊടുത്ത ആയിരക്കണക്കിന്‌ പശുക്കളുടെ രക്തത്തില്‍ നിന്നാണ്‌ ഈ നദി ഉണ്ടായതെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ ആള്‍ക്കാര്‍ ഈ നദിയിലെ വെള്ളം വളരെ ചുരുക്കമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

മുന്നൂറ്റി മുപ്പതോളം പക്ഷി വര്‍ഗ്ഗങ്ങള്‍ കാണപ്പെടുന്ന ചമ്പല്‍ വന്യജീവി സങ്കേതം അറിയപ്പെടുന്ന ഒരു പക്ഷിനിരീക്ഷണ കേന്ദ്രം കൂടിയാണ്‌. ധാരാളം ദേശാടനപക്ഷികളും ഇവിടെ എത്തുന്നുണ്ട്‌. അതിനാല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഇവിടെ കാണപ്പെടുന്ന പക്ഷികളുടെ എണ്ണം കൂടിക്കൂടി വരുകയാണ്‌.

Please Wait while comments are loading...