കശ്മീര്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ലോഹാഘട്ട്. ലോഹാവതി നദിയുടെ കരയിലുള്ള ലോഹാഘട്ടിലേക്ക് ചമ്പാവതില്‍ നിന്ന് 14 കിലോമീറ്ററാണ് ദൂരം. ചമ്പാവത് ജില്ലക്ക് കീഴിലുള്ള നഗര്‍ പഞ്ചായത്തായ ഇവിടെ പൗരാണിക ആത്മീയത തുളുമ്പുന്ന നിരവധി ക്ഷേത്രങ്ങളാണ് ഉള്ളത്. ഈ ക്ഷേത്രങ്ങളിലെ ഹോളി,ജന്‍മാഷ്ടമി ആഘോഷങ്ങള്‍ ഭക്തര്‍ക്കൊപ്പം സഞ്ചാരികളെയും ആകര്‍ഷിക്കുന്നതാണ്. മറ്റുഹിന്ദു ഉല്‍സവങ്ങളും ഇവിടെ ആവേശത്തോടെയാണ് കൊണ്ടാടുന്നത്. വ്യാപാര കേന്ദ്രമായ ഖാദി ബസാറും ഗാല്‍ചൗരയും വേറിട്ട അനുഭവമാകും സന്ദര്‍ശകന് നല്‍കുക.



Click it and Unblock the Notifications