ഉത്തര്‍ പ്രദേശിലെ ചന്ദോലി ജില്ലയിലാണ് ചന്ദ്രപ്രഭ വന്യജീവി സങ്കേതം. ചരിത്രപ്രാധാന്യമുള്ള വാരാണസിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. ഇടതൂര്‍ന്ന വനവും, പിക്നിക് സ്പോട്ടുകളും, ദേവാദ്രി, രാജാദ്രി എന്നീ വെള്ളച്ചാട്ടങ്ങളുമുള്ള ഇടമാണിത്. 1957 ല്‍ ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ സിംഹത്തെ കൂടാതെ മുള്ളന്‍ പന്നി, കറുത്തമാന്‍, കാട്ടുപന്നി, കലമാന്‍ തുടങ്ങി മറ്റനേകം ജീവികളും, മുതല, പെരുമ്പാമ്പ് തുടങ്ങിയ ഉരഗങ്ങളും ഇവിടെയുണ്ട്. 150ഓളം സ്വദേശികളും, ദേശാടനക്കാരുമായ പക്ഷികളുള്ള ഇവിടം പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലമാണ്.
വിന്ധ്യ വനമേഖലയില്‍ നൗഗഡ്, വിജയ്ഗഡ് പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രദേശം. ഈ പാര്‍ക്കിന് 78 കിലോമീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയുണ്ട്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ലഘുഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുണ്ടെങ്കിലും താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല.



Click it and Unblock the Notifications