Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സോന്‍ഭദ്ര

സോന്‍ഭദ്ര - പ്രാചീനത കണ്ടറിയാം

16

ഉത്തര്‍പ്രദേശിലെ രണ്ടാമത്തെ വലിയ ജില്ലയാണ് സോന്‍ഭദ്ര. വിന്ധ്യപര്‍ വതനിരയുടെ തെക്ക് കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ജില്ലയിലൂടെ കിഴക്ക് നിന്ന് പടി‌ഞ്ഞാറേക്ക് സോള്‌ പുഴയൊഴുകുന്നു. ചരിത്ര-സംസ്കാര പ്രാധാന്യമുള്ള വിനോദസഞ്ചാരകേന്ദ്രമാണ് ജില്ല. നിരവധി പ്രാചീന സ്മാരകങ്ങളും കോട്ടകളും ട്ടികെടങ്ങളും നിറഞ്ഞതാണ് പ്രദേശം.

സോന്‍ഭദ്രക്ക് സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍‍‍

പ്രധാനപ്പെട്ട നിരവധി സ്മാരകങ്ങളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ സ്ഥലമാണ് സോന്‍ഭദ്ര. അഞ്ചാം നൂറ്റാണ്ടില്‍  നിര്‍മിച്ചതാണ് ഇവിടെയുള്ള വിജയഗര്‍ കോട്ട. കോല്‍ രാജാക്കന്‍മാര്‍ പണിത ഈ കോട്ടയില്‍ ചുവര്‍ചിത്രങ്ങളും ലിഖിതങ്ങളും ഗുഹാചിത്രങ്ങളും കാണാം. കാശിരാജാക്കന്‍മാര്‍ പണിത നൌഗാര്‍ കോട്ടയാണ് മറ്റൊരു ആകര്‍ഷണം.

സര്‍ക്കാര്‍ അതിഥി മന്ദിരമായാണ് ഇത് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതെങ്കിലും ചെറിയ കോട്ട ടൂറിസ്റ്റ് ആകര്‍ഷണം തന്നെയാണ്. മൂന്ന് പുഴകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മറ്റൊരു കോട്ടയാണ് അഗോരി കോട്ട

സല്‍ഖാന്‍ ഫോസില്‍ പാര്‍ക് സ്ഥിതി ചെയ്യുന്നത് സോന്‍ഭദ്രയിലാണ്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. 140 കോടി വര്‍ഷം മുമ്പുള്ള പ്രോട്ടെറോസോയിക് കാലത്തെ ഫോസിലുകള്‍ വരെ ഇവിടെയുണ്ട്. മുഖ വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം.

വിന്ധ്യപ്രദേശത്ത് കാണപ്പെടുന്ന ഗുഹാചിത്രങ്ങള്‍ പ്രശസ്തമാണ്. കൈമൂര്‍ മേഖലയിലെ ലഖാനിയ ഗുഹകളില്‍ കാണപ്പെടുന്ന മനോഹരമായ പ്രാചീന ശിലാചിത്രങ്ങള്‍ കാണേണ്ടതാണ്. 4000വര്‍ഷം മുമ്പുള്ള ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് ഇത്. ഖോദ്വ പഹാര്‍ അഥവാ ഗോര്‍മങ്കാറാണ് മറ്റൊരു അറിയപ്പെടുന്ന ശിലാചിത്ര പ്രദേശം.റിഹാന്ദ് ഡാം, ബാര്‍കന്ദാറ ഡാം എന്നീ അണക്കെട്ടുകളും ഇവിടെയുണ്ട. ചരിത്രപ്രാധാന്യമുള്ള മഹാശിലയായ ലോറികാ പാറയും ഇവിടെയുണ്ട്. ശ്രീജന്‍ രീതിയില്‍ നില്‍ക്കുന്ന ഇവരുടെ വിഗ്രഹം പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്.

ശിവദ്വാര്‍ ശിവ-പാര്‍വതിമാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. കലാസ്നേഹികള്‍ക്കും അന്വേഷകര്‍ക്കും പറ്റിയ ഇടമാണ് സോന്‍ഭദ്ര.  സന്ദര്‍‍‌ശനത്തിന് ഉചിതമായ സമയം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശനത്തിന് ഉചിതം.

സോന്‍ഭദ്രയില്‍ എങ്ങനെയെത്താം

റെയില്‍, എയര്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയെത്താം.

സോന്‍ഭദ്ര പ്രശസ്തമാക്കുന്നത്

സോന്‍ഭദ്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സോന്‍ഭദ്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സോന്‍ഭദ്ര

  • റോഡ് മാര്‍ഗം
    വാരാണസിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സോന്‍ഭദ്ര. ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളുമായെല്ലാം റോഡ് മാര്‍ഗം വാഹനസൌകര്യമുണ്ട്. വാരാണസിയെയും വെയ്ഥനിനെയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ സോന്‍ഭദ്രയിലൂടെയാണ് കടന്നുപോകുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റോബര്‍ട്സ് ഗാഞ്ച് സ്റ്റേഷന്‍, ചോപ്പന്‍ സ്റ്റേഷന്‍ എന്നിവക്ക് സമീപത്തുള്ള മിര്‍സാപൂര്‍ റെയില്‍വേസ്റ്റേഷനാണ് അടുത്തുള്ള സ്റ്റേഷന്‍. ഡല്‍ഹി, അലഹാബാദ്, റാഞ്ചി, പാട്ന നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍സൌകര്യങ്ങളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മയൂര്‍പോര്‍ട്ട് വിമാനത്താവളമാണ് അടുത്തുള്ളത്. സ്വകാര്യവിമാനത്താവളമായ ഇവിടേക്ക് സ്വകാര്യവിമാനങ്ങളാണ് എത്താറ്. വാരാണസി അന്താരാഷ്ട്രവിമാനത്താവളമാണ് അടുത്തുള്ള പൊതുവിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue

Near by City