മണിപ്പൂരിലെ സാമ്പത്തിക നഗരമായ മോറെയാണ് മ്യാന്‍മറിലേക്കുള്ള വാതില്‍. സംസ്കാരത്തിന്‍റെ അദ്ഭുതകരമായ ഇടകലരല്‍ ഇവിടെ കാണാം. വ്യത്യസ്തങ്ങളായ ഗോത്രവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ഇവിടെ കഴിഞ്ഞു വരുന്നു. പ്രാധാന്യമുള്ള സാമ്പത്തിക നഗരമായി മോറെ മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഉദാര സാമ്പത്തിക നയങ്ങളുടെ ഫലമായാണിത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കവാടം കൂടിയാണ് മോറെ. ഇവിടെ നിര്‍മിക്കാനിരിക്കുന്ന ട്രാന്‍സ് ഏഷ്യന്‍ സൂപ്പര്‍ ഹൈവേ പദ്ധതി പൂര്‍ത്തിയായാല്‍ അടുത്ത ഭാവിയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് മോറെ സാക്ഷിയാവും. വിസയുള്ള വിനോദസഞ്ചാരികളാണെങ്കില്‍ അവര്‍ക്ക് മോറെയുടെ മ്യാന്‍മറിലെ സഹോദരി നഗരമായ താമുവും സന്ദര്‍ശിക്കാം. നിരവധി സാമ്പത്തിക സ്ഥാപനങ്ങളും മോറെയില്‍ തുടങ്ങാനൊരുങ്ങുകയാണ്.
ചാന്ദലില്‍ നിന്ന് 70 കിലോമീറ്ററാണ് മോറെയിലേക്കുള്ള ദൂരം. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 110 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മോറെയിലെത്താന്‍ വിനോദസഞ്ചാരികള്‍ ആദ്യ ചാന്ദലിലെത്തേണ്ടതുണ്ട്.



Click it and Unblock the Notifications