Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദല്‍ » കാലാവസ്ഥ

ചന്ദല്‍ കാലാവസ്ഥ

മണ്‍സൂണ്‍ അവസാനിച്ച് വരികയും ശൈത്യം ആരംഭിക്കുകയും ചെയ്യുന്ന സമയമാണ് മികച്ച കാലാവസ്ഥ. യാത്ര ബുദ്ധിമുട്ടാക്കുന്ന കനത്ത മഴ ഒഴിവാക്കാന്‍ ഈ സമയത്ത് വരുന്നതാണ് നല്ലത്. വേനല്‍ക്കാലവും സന്ദര്‍ശനത്തിന് അനുയോജ്യമല്ല. വേനല്‍ക്കാലത്ത് വന്നാല്‍ ചൂടിനെ ചെറുക്കുന്ന വസ്ത്രങ്ങള്‍ കരുതാന്‍ ശ്രദ്ധിക്കുക.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ തുടങ്ങി മെയ് ജൂണ്‍ വരെ നീളുന്നതാണ് ചന്ദലിലെ വേനല്‍. നഗരവും ജില്ലയും നേരിടുന്ന പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. കൂടിയ താപനിലയായതിനാല്‍ അനുയോജ്യമായ കോട്ടണ്‍ വസ്ത്രങ്ങള്‍ കരുതണം ഇക്കാലത്ത് ഇവിടെയെത്തുമ്പോള്‍. ഇടിവെട്ട് ഇക്കാലത്ത് പതിവാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ കനത്ത മഴയാണ്. നിരന്തരമായ മഴയാണ് ഇക്കാലത്ത് ഉണ്ടാവുക. അതുകൊണ്ട് തന്നെ ഈര്‍പ്പം വര്‍ദ്ധിക്കുകയും കാലാവസ്ഥ പ്രസന്നമല്ലാത്തതായി മാറുകയും ചെയ്യുന്നു. ചന്ദല്‍ സന്ദര്‍ശനത്തിന് ഈ കാലാവസ്ഥ അനുയോജ്യമല്ല.

ശീതകാലം

ശൈത്യകാലത്ത് താപനില വളരെയധികം താഴുന്നു. ഇത് പൂജ്യം ഡിഗ്രി വരെയായി ചിലപ്പോള്‍ താഴാറുണ്ട്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ശൈത്യം അതി കഠിനമാവുന്നത്. കുറച്ച് നീണ്ട ശൈത്യമായതിനാല്‍ ആവശ്യമായ മുന്‍കരുതലുമായി വേണം ഈ സമയത്ത് ഇവിടെയെത്താന്‍. യാത്ര ചെയ്യുമ്പോള്‍ ആവശ്യത്തിന് കമ്പിളി വസ്ത്രങ്ങള്‍ നിര്‍ബന്ധമായും കരുതണം.