Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചന്ദല്‍

ചന്ദല്‍ - മ്യാന്‍മറിലേക്കുള്ള വാതില്‍

7

മണിപ്പൂരിലെ ഒമ്പത് ജില്ലകളിലൊന്നാണ് ചന്ദല്‍. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഈ ജില്ല അയല്‍രാജ്യത്തിലേക്കുള്ള പ്രവേശനകവാടമാണ്. ചന്ദല്‍ നഗരമാണ് ജില്ലാ ആസ്ഥാനം. മോറെ, ചക്പികരോങ്, ചന്ദല്‍, മാച്ചി എന്നിങ്ങനെ നാലായി ജില്ലയെ തിരിച്ചിട്ടുണ്ട്. ജില്ലയുടെ തെക്ക് വശത്തായി മ്യാന്‍മറും കിഴക്കായി ഉഖ്റുലും പടിഞ്ഞാറ് തെക്ക് വശത്തായി ചുരാചാന്ദ്പൂറും വടക്കായി തൗബാലും സ്ഥിതി ചെയ്യുന്നു. 1974ല്‍ ജില്ല രൂപീകരിച്ചപ്പോള്‍ അറിയപ്പെട്ടിരുന്നത് ടെങ്ക്നൗപാള്‍ എന്ന പേരിലായിരുന്നു. 1983 ലാണ് ജില്ലയെ ചന്ദല്‍ എന്ന പേരിട്ട് വിളിച്ചത്. മണിപ്പൂരിലെ ജനസംഖ്യ കുറവുള്ള സംസ്ഥാനമാണ് ചന്ദല്‍.

പഞ്ചായത്തീരാജ് പ്രകാരം പിന്നോക്ക ജില്ലാവിഭാഗത്തില്‍ പെടുന്ന ജില്ലയാണിത്. അതിനാല്‍ പിന്നോക്ക പ്രദേശ ഗ്രാന്‍റില്‍ നിന്ന് തുക അതുകൊണ്ട് ജില്ലക്ക് എല്ലാ വര്‍ഷവും വികസനത്തിന് നല്‍കുന്നു. ട്രാന്‍സ ഏഷ്യന്‍ സൂപ്പര്‍ ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശമായതിനാല്‍ ചന്ദലില്‍ വന്‍ വികസനത്തിനാണ് വഴിയൊരുങ്ങുന്നത്. ഇത് വന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രമാകാന്‍ ചന്ദലിന് കഴിയും. ഹൈവേ പൂര്‍ത്തിയായാല്‍ മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള കവാടമായി ചന്ദല്‍ മാറും.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജൈവവൈവിധ്യം

പ്രകൃതി മാതാവ് കനിഞ്ഞനുഗ്രഹിച്ച ചന്ദലില്‍ നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളെ കാണാനാവും. ഓര്‍ക്കിഡുകളാലും അലങ്കാരസസ്യങ്ങളാലും സമ്പന്നമാണ് പ്രദേശം. അനിസോമെലെസ് ഇന്‍ഡിക്ക, അനോട്ടിസ് ഫോയെറ്റിഡ, ക്രസ്സേഫലും ക്രെപിഡയോഡ്സ് എന്നിങ്ങനെയുള്ള അപൂര്‍വയിനം സസ്യങ്ങളും ഇവിടെയുണ്ട്. പ്രാദേശികമായ നിര്‍മിക്കുന്ന ആയുര്‍വേദമരുന്നുകളിലുപയോഗിക്കുന്ന നിരവധി ഔഷധസസ്യങ്ങളും ഇവിടെ കാണാം.

കാന്‍ഡല്‍ ജില്ലയിലും നിരവധി അപൂര്‍വയിനം മൃഗങ്ങളെ കാണാനാവും. ഹോളോക് ഗിബ്ബണ്‍ എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ ഏക ആള്‍ക്കുരങ്ങ് വര്‍ഗം ഈ ജില്ലയില്‍ കണ്ടുവരുന്നു. കൂടാതെ സ്ലോ ലോറിസ്, സ്റ്റംമ്പട് ടെയ്ല്‍ഡ് മകാക്വെ, പിഗ് ടെയില്‍ഡ് മകാക്വെ തുടങ്ങിയവയും ഇവിടെ കാണാം. ക്ലൗഡഡ് ലെപേ‍ര്‍ഡ്, ഗോള്‍ഡന്‍ ക്യാറ്റ് എന്നിവയും ജില്ലയിലുണ്ട്. മോശം കാലാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍ രാജ്യമായ നേപ്പാളില്‍ നിന്ന് നിരവധി ആനകളും ഇവിടേക്ക് കുടിയേറാറുണ്ട്.

ഈ വിശാലമായ ജൈവവൈവിധ്യമാണ് നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ലോകത്തിന്‍റെ പല മൂലകളില്‍ നിന്നു വരെയുള്ള സഞ്ചാരികള്‍ ഇവിടത്തെ മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് ഇവിടെയെത്താറുണ്ട്.

ചന്ദലിന് സമീപത്തെ വ്യാപാരപാതകളും വിനോദസഞ്ചാരകേന്ദ്രങ്ങളും

മ്യാന്‍മറിലേക്കുള്ള കവാടമായ ജില്ലയിലെ മോറെ നഗരമാണ് മറ്റൊരു പ്രധാനപ്പെട്ട സ്ഥലം. മണിപ്പൂരിലെ അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി അറിയപ്പെടുന്ന നഗരമാണിത്. ചന്ദല്‍ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. ടെങ്ക് നൗപാളാണ് മറ്റൊരു പ്രധാനകേന്ദ്രം. ഇന്ത്യാ മ്യാന്‍മര്‍ റോഡിലെ പ്രധാനപ്പെട്ട സ്ഥലമാണിത്. ചന്ദലില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ നിരവധി മണിപ്പൂ‌ര്‍ താഴ്വാര പ്രദേശങ്ങളുടെ കൊടുമുടി ദൃശ്യങ്ങള്‍ കാണാം.

നാനാത്വത്തിലെ ഏകത്വം

വടക്ക് കിഴക്കന്‍ പ്രദേശത്ത് നിരവധി ഗോത്രവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ വസിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും ചന്ദലിനുണ്ട്. 20 ഓളം ഗോത്രവിഭാഗങ്ങള്‍ ഇവിടെ നിരവധി തലമുറകളായി വസിക്കുന്നു. മായോണ്‍, അനല്‍, മാറിങ്, കുകിസ്, പൈതെ, ചോതെ, തടൗ എന്നിവയാണ് അവയില്‍ ഏതാനും ചിലവ. ഗോത്രവിഭാഗങ്ങളെ കൂടാതെ മറ്റു മതവിഭാഗങ്ങളും പുറത്ത് നിന്ന് വന്ന് ഇവിടെ താമസമാക്കിയിട്ടുണ്ട്. മെയ്റ്റെയിസ് വിഭാഗവും മെയ്റ്റെയ് പങ്കല്‍സ് വിഭാഗവുമാണ് ജില്ലയില്‍ കൂടുതലുള്ളത്. മണിപ്പൂരികളല്ലാത്ത നേപ്പാളികള്‍, ബംഗാളികള്‍, തമിഴന്‍മാര്‍ പ‌ഞ്ചാബികള്‍, ബീഹാറികള്‍ എന്നിവരും ഇവിടെ താമസിക്കുന്നുണ്ട്.

തടൗഭാഷയാണ് ചന്ദലില്‍ പ്രധാനമായും സംസാരിക്കുന്ന ഭാഷ. അയ്മോയ് ഭാഷയും ജില്ലയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. സിനോ-തിബത്തന്‍ ഭാഷയാണ് ഐമോയ്. അനല്‍ വിഭാഗങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് അനല്‍. ഈ സാംസ്കാരികവൈവിധ്യം കൊണ്ട് ചന്ദല്‍ ജില്ലയിലെ വര്‍ണ്ണോജ്വല നഗരമാകുന്നു. ലംക എന്ന പേരിലും  ചന്ദല്‍ അറിയപ്പെടുന്നുണ്ട്.

ചന്ദല്‍ പ്രശസ്തമാക്കുന്നത്

ചന്ദല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചന്ദല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചന്ദല്‍

  • റോഡ് മാര്‍ഗം
    ദേശീയ പാത 39 പോകുന്നത് ചന്ദല്‍ ജില്ലയിലെ മോറെഹ് വഴിയാണ്. സ്ഥിരം ബസ് സര്‍വീസുകളും സ്വകാര്യ ടാക്സികളും ജില്ലയെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും രാജ്യത്തെങ്ങോട്ടും ബന്ധിപ്പിക്കുന്നു. സംസ്ഥാന ഹൈവേ പത്തില്‍ പാല്ലെലിലെത്തിയാല്‍ നാഷണല്‍ ഹൈവേ 39 ലേക്ക് കയറി ചന്ദല്‍ ജില്ലാആസ്ഥാനത്തെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മണിപ്പൂറില്‍ റെയില്‍വേകേന്ദ്രമില്ല. നാഗാലാന്‍ഡിലെ ദിമാപൂറാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. ചന്ദലില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണിത്. ദിമാപൂറിലെത്തിയാല്‍ ടാക്സികളും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളും ചന്ദലിലേക്ക് ലഭ്യമാണ്. ദിമാപൂറില്‍ നിന്ന് ഗുവാഹതി വഴി രാജ്യത്തെ മറ്റു റെയില്‍വേസ്റ്റേഷനുകളിലേക്ക് ബന്ധപ്പെടാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇംഫാല്‍ എയര്‍പോര്‍ട്ടാണ് ചന്ദലിന് അടുത്തുള്ള വ്യോമമാര്‍ഗം. ഇംഫാല്‍ നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്ററും ചന്ദലില്‍ നിന്ന് 65 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഗുവാഹതി വഴി ഈ എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യത്തെ മറ്റു ജില്ലകളുമായി ബന്ധിക്കാം. ഇംഫാലിലെത്തുന്ന എല്ലാ ഫ്ലൈറ്റുകളും ഗുവാഹതിയില്‍ നിര്‍ത്താറുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed