സെക്‌ടര്‍ 10 ല്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് മ്യൂസിയവും ആര്‍ട് ഗ്യാലറിയും വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. ലീ കോര്‍ബുസിയര്‍ നിര്‍മ്മിച്ച മ്യൂസിയത്തില്‍ വിശാലമായ സന്ദര്‍ശക മുറി ലൈബോറട്ടറി, ശേഖരണ സ്ഥലം, താല്‍കാലിക പ്രദര്‍ശന ഹാള്‍, ഓഡിറ്റോറിയം, കഫറ്റേറിയ എന്നിവയെല്ലാം ഉണ്ട്. ഗാന്ധര ശില്‍പങ്ങള്‍, ചരീത്രാതീത കാലത്തെ ഫോസിലുകള്‍ തുടങ്ങി നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആറായിരത്തില്‍ പരം പുസ്‌തകങ്ങള്‍ ഇവിടുത്തെ ലൈബ്രറിയിലുണ്ട്. ഗവണ്‍മെന്റ് മ്യൂസിയത്തിലും ആര്‍ട് ഗ്യാലറിയിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാതനവും നവീനവുമായ കലാരൂപങ്ങള്‍ സ്വദേശത്തെയും വിദേശത്തെയും സന്ദര്‍ശകരെ ഒരു പോലെ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications