ചന്ദിപ്പൂരില്‍ നിന്നും 206 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭിതാര്‍കനിക ബ്രമണി, ബെയ്‌താരമി, ധംമ്ര നദികളുടെ അഴീമുഖത്താണ് സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്താലും ഹരിത വനങ്ങളാലും അലംകൃതമായ ഭിതാര്‍കനികയില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെടാറുണ്ട്. ഭിതാര്‍കനിക വനം അധികൃതറില്‍ നിന്നും പ്രവേശനത്തിന് അനുമതി വാങ്ങേണ്ടതുണ്ട്. ഖോലയില്‍ നിന്നും ദന്‍ഗമാലിലേക്കുള്ള ബോട്ട് സവാരി മാത്രമാണ് ഇവിടെ എത്താനുള്ള ഏക മാര്‍ഗ്ഗം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടല്‍ ആവാസകേന്ദ്രം കണ്ടുള്ള യാത്ര അതിമനേഹരമാണ്.
ഭിതാര്‍കനികയില്‍ വന്യജീവി സങ്കേതത്തോട് കൂടിയ ഒരു ദേശീയോദ്യാനമുണ്ട്. വനത്തെയും ബംഗാള്‍ ഉള്‍ക്കടലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന ഗഹിറ മാത ബീച്ച് സമീപത്തായാണ്. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഭിതാര്‍കനിക. വെള്ള മുതല, ഉപ്പ്‌ജല മുതല, ഉടുമ്പ്, പെരുംപാമ്പ്, രാജവെമ്പാല തുടങ്ങി വിവിധ ജീവികളെ ഇവിടെ കാണാം. യൂറോപ്പില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും എത്തുന്ന ദേശാടന പക്ഷികളും ഇവിടുത്തെ വിനോദ സഞ്ചാരത്തിന്റെ ആകര്‍ഷണമാണ്.



Click it and Unblock the Notifications