ചന്ദിപൂറില്‍ നിന്ന് 20 കിലോമീറ്ററും നീലഗിരി കുന്നുകളില്‍ നിന്ന് അഞ്ച് കിലോമീറ്ററും സഞ്ചരിച്ചാല്‍ സാജന്‍ഘറിലെത്താം. ഭുദാര്‍ ചന്ദി എന്നറിയപ്പെടുന്ന ചന്ദിദേവിയുടെ ക്ഷേത്രമാണിത്. ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായാണ് ഈ ക്ഷേത്രം. വ്യത്യസ്തമായ ദേവീദേവന്‍മാരുടെ രൂപങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാനാവും.
നഗരത്തിന്‍റെ ബഹളമയങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പ്രകൃതിയുടെ ശാന്തത ആസ്വദിക്കാനാവുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പലവളപ്പിലേക്ക് കയറുന്നതോടെ തന്നെ ദിവ്യാന്തരീക്ഷം ആരെയും പുല്‍കുന്നു. പുരാവസ്തുതല്‍പരര്‍ക്ക് പ്രിയമേകുന്ന നിരവധി വസ്തുക്കളും ഇവിടെ കാണാം. ദേവിക്ക് കാണിക്കയര്‍പ്പിക്കുന്നതിനായണ് പ്രധാനമായും ആളുകള്‍ ഇവിടെ വരുന്നത്.



Click it and Unblock the Notifications