കൊര്‍ലായി കോട്ടയ്ക്ക് സമീപത്തായാണ് ചൗല്‍ കാടു ലൈറ്റ് ഹൗസ്. മെഷീന്‍ ബോട്ട് വഴി ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയത്താന്‍ സാധിക്കും. രേവദന്തയിലെ കോട്ടയിലേക്കുള്ള വഴിവിളക്കായി പതിനേഴാം നൂറ്റാണ്ടുമുതല്‍ കരുതപ്പെടുന്നു ചൗല്‍ കാടു ലൈറ്റ് ഹൗസിനെ. ഇവിടെനിന്നും രേവദന്ത കോട്ടയിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമാണുള്ളത്.
ചൗല്‍ കാടു ലൈറ്റ് ഹൗസിന് സമീപത്ത് വളരെ മനോഹരമായ പുറംകാഴ്ചകള്‍ കാണാം. കടലിലെ പാറക്കൂട്ടത്തിനരികിലായി 1860 കളിലില്‍ അഭയാര്‍ത്ഥി ക്യാമ്പുകളുമുണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications