രേവദന്തയിലാണ് തീര്‍ത്ഥാടകര്‍ക്കും അതുപോലെ തന്നെ ചരിത്ര പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ദത്ത മന്ദിര്‍ സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രക്കാരുടെ പ്രാര്‍ത്ഥനാലയമായ ദത്ത മന്ദിരം ദത്താത്രേയ പ്രഭുവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയുടെ കാലഘട്ടത്തിലാണ് ദത്ത മന്ദിരം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദത്താത്രേയ പ്രഭുവിന്റെ പിറന്നാള്‍ സമയത്തെ അഞ്ചുദിവസത്തെ ഉത്സവമാണ് ഇവിടത്തെ പ്രധാന ആഘോഷം.
പ്രദേശത്തെ വിദ്യാലയങ്ങള്‍ക്കെല്ലാം ഉത്സവസമയത്ത് അവധി നല്‍കുന്നു. 1500 പടികള്‍ കയറിവേണം മലമുകളിലുള്ള ഈ ക്ഷേത്രത്തിലെത്താന്‍. രേവദന്തയുടെയും ചൗലിന്റെയും മനോഹര കാഴ്ചകള്‍ കണ്ട് കണ്‍നിറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇവിടം.



Click it and Unblock the Notifications