ചിറാപുഞ്ചി കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Cherrapunji, India 18 ℃ Sunny
കാറ്റ്: 2 from the SSE ഈര്‍പ്പം: 85% മര്‍ദ്ദം: 1014 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Tuesday 24 Oct 8 ℃ 47 ℉ 23 ℃73 ℉
Wednesday 25 Oct 10 ℃ 49 ℉ 22 ℃72 ℉
Thursday 26 Oct 8 ℃ 47 ℉ 21 ℃70 ℉
Friday 27 Oct 9 ℃ 48 ℉ 22 ℃72 ℉
Saturday 28 Oct 7 ℃ 44 ℉ 22 ℃72 ℉

തോരാത്ത മഴയുടെ പ്രതീകമായ ചിറാപുഞ്ചിയിലെ മഴ അനുഭവവേദ്യമാക്കാതെ ഈ സന്ദര്‍ശനം അപൂര്‍ണ്ണമാണ്. ഒക്ടോബര്‍ - മെയ് മാസങ്ങള്‍ക്കിടയിലെ സമയമാണ് ചിറാപുഞ്ചി സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം. മഴയുടെ തീവ്രത അലോസരമാകില്ല എന്ന് മാത്രമല്ല അവ സുഖദായകമായ ഒരു അനുഭവവുമായിരിക്കും. ഈ സമയത്ത് ഇവിടത്തെ താപനില 10 ഡിഗ്രിക്കും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

വേനല്‍ക്കാലം

മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളാണ് ചിറാപുഞ്ചിയിലെ വേനല്‍കാലം. ഈ സമയത്ത് ഇവിടെ പ്രതീക്ഷിക്കാവുന്ന കൂടിയ താപനില 25 ഡിഗ്രി സെത്ഷ്യസ് ആണ്. മഴയില്ലാതെ മാനം തെളിഞ്ഞ് നില്‍ക്കുന്ന അവസരങ്ങളില്‍ അന്തരീക്ഷം ആര്‍ദ്രമായിരിക്കും. മെയ് മാസമാണ് ഈര്‍പ്പം ഏറ്റവും കൂടിയ മാസം.

മഴക്കാലം

നിരന്തരമായ മഴയുടെ രംഗഭൂമിയാണ് ചിറാപുഞ്ചി. മഴയ്ക്ക് തീവ്രത വര്‍ദ്ധിക്കുന്നത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ്. മണ്‍സൂണിന്റെ കുത്തൊഴുക്ക് വല്ലാതെ കൂടുന്ന വേളകളില്‍ ചിറാപുഞ്ചി സന്ദര്‍ശനം പ്രയാസകരമാണ്. ജൂണിലാണ് ഇതനുഭവപ്പെടുന്നത്. ഈ സമയത്ത് താപനില വളരെ കുറവായിരിക്കും.

ശീതകാലം

മഴയ്ക്ക് അകമ്പടിയായി താപനിലയില്‍ ഗണ്യമായ കുറവും ശൈത്യകാലത്ത് ചിറാപുഞ്ചിയില്‍ അനുഭവപ്പെടും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള വിന്ററില്‍ താപനില വളരെ താഴ്ന്ന് 5 ഡിഗ്രി സെല്‍ഷ്യസില്‍ വരെ വന്ന് നില്‍ക്കും. എന്നിരുന്നാലും ശരാശരി താപനില 15 ഡിഗ്രി സെല്‍ഷ്യസ് ആണ്. മഴയുടെ അളവ് വളരെ കുറയുന്ന ഈ വേള ചിറാപുഞ്ചി സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യമാണ്.