ഹോം » സ്ഥലങ്ങൾ » ചിറാപുഞ്ചി » ആകര്‍ഷണങ്ങള്‍
 • 01കിന്‍രേം വെള്ളച്ചാട്ടം

  കിന്‍രേം വെള്ളച്ചാട്ടം

  ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ വലുപ്പത്തില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നതാണ് കിന്‍രേം വെള്ളച്ചാട്ടം. സൊഹ്റാ (ചിറാപുഞ്ചി) കുന്നുകളില്‍ നിന്ന് മൂന്ന് ഘട്ടങ്ങളായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ഇതിന് സമാന്തരമായി ഏതാനും ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്. മഴക്കാലത്ത് വളരെ ആകര്‍ഷകമാണ് ഇവിടുത്തെ കാഴ്ച. തങ്കാരങ്ങ് പാര്‍ക്കില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തിന്‍റെ വ്യക്തമായ കാഴ്ച ലഭിക്കും. ചിറാപുഞ്ചി - ബംഗ്ലാദേശ് റോഡില്‍ യാത്ര ചെയ്യുമ്പോഴും വെള്ളച്ചാട്ടത്തിന്‍റെ താഴെ നിന്നുള്ള കാഴ്ച ലഭിക്കും.

  ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമെന്ന ഖ്യാതിയുള്ള ചിറാപുഞ്ചിയില്‍ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ വളരെ കരുത്താര്‍ന്നതും, മനോഹരവുമാണ്. അതിനാല്‍ തന്നെ ഇക്കാലമാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം. അല്ലാത്ത സമയങ്ങളില്‍ വെള്ളച്ചാട്ടങ്ങളില്‍ വെള്ളം കുറവാണ്.

  ഷില്ലോങ്ങില്‍ നിന്ന് മേഘാലയ ടൂറിസം വകുപ്പിന്‍റെ ബസിലോ, ടാക്സിയിലോ തങ്കാരങ്ങ് പാര്‍ക്കിലേക്കും, കിന്‍രേം വെള്ളച്ചാട്ടത്തിലേക്കും എത്താം.

  + കൂടുതല്‍ വായിക്കുക
 • 02നൊഹ് കലികൈ വെള്ളച്ചാട്ടം

  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെ വെള്ളത്തിന്റെ അളവ് കാര്യമായി കുറയാറുണ്ട്. വളരെ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് പതിക്കുന്നത് മൂലം അഗാധമായ ഒരു ജലാശയം പതനസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. നീലിമയാര്‍ന്ന ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം ഈ ജലാശയത്തിന്റെ പ്രത്യേകതയാണ്.

  ഈ വെള്ളച്ചാട്ടത്തിനടുത്തുള്ള ചുരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മാഹുതി ചെയ്ത ഒരു ഗ്രാമീണ ബാലികയില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്.

  മുമ്പ് ഈ വെള്ളച്ചാട്ടത്തെ ദൂരെനിന്ന് നോക്കിക്കാണുവാനുള്ള അവസരമേ സന്ദര്‍ശകര്‍ക്ക് ഉണ്ടായിരുന്നുള്ളു. ഇന്ന് വെള്ളം വന്ന് പതിക്കുന്ന സ്ഥലം വരെ പടവുകള്‍ പണിത് സൌകര്യപ്രദമാക്കിയിട്ടുണ്ട്. സന്ധിവാതം, ആസ്ത്മ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. നൂറോളം പടവുകള്‍ തിരികെ കയറുന്നത് ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം.

  പ്രദേശിക ഖാസി രുചിക്കൂട്ടുകളുടെ ഭക്ഷണവിഭവങ്ങളോടൊപ്പം ഉത്തര-ദക്ഷിണ വിഭവങ്ങളും ചൈനീസ് നൂഡില്‍സ് വരെ ലഭിക്കുന്ന നിരവധി റെസ്റ്റോറന്റുകള്‍ ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്തായുണ്ട്. ഈ നാട്ടിന്‍പുറത്ത് നിര്‍മ്മിച്ച കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയ കടകളും ഇവിടെയുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 03മാംമ്‍ലുഹ് ഗുഹ

  മാംമ്‍ലുഹ് ഗുഹ

  ക്രേം മാംമ്‍ലുഹ് എന്നും മാംമ്‍ലുഹ് ഗുഹ അറിയപ്പെടുന്നു. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ നാലാമത്തെ നീളം കൂടി ഗുഹയാണ് ഇത്. 4503 മീറ്റര്‍ നീളമുള്ള ഈ ഗുഹ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

  ഈ ഗുഹയിലേക്ക് പല പ്രവേശനമാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് അപകടകരവുമാണ്. സുരക്ഷിതമായ മാര്‍ഗ്ഗം തറയില്‍ നിന്ന് 10 അടി ഉയരത്തിലുള്ളതാണ്. ഇത് ലം ലാബയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഈ ഗുഹയ്ക്കുള്ളില്‍ മനോഹരമായ ഒരു കുളമുണ്ട്. ഇതിലെ കടന്ന് പോകുന്ന അഞ്ച് നദികളില്‍ നിന്നാണ് ഈ കുളം ഉറവെടുക്കുന്നത്. ശ്രദ്ധിക്കേണ്ടുന്ന കാര്യം മാംമ്‍ലുഹ് ഗുഹ മോസ്മായി ഗുഹ പോലല്ല വളരെ അപകടം പിടച്ചതും, സാഹസികവുമാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് പ്രവേശിക്കുന്നതിന് ചില മുന്‍ കരുതലുകളെടുക്കേണ്ടതുണ്ട്.

  ഇവിടേക്ക് എത്തിച്ചേരാനുള്ള ഏറ്റവും സുഗമമായ മാര്‍ഗ്ഗം ഷില്ലോങ്ങില്‍ നിന്ന് ഒരു ടാക്സി വിളിക്കുകയാണ്.

  + കൂടുതല്‍ വായിക്കുക
 • 04നോങ്ക്സോലിയ

  നോങ്ക്സോലിയ

  സോഹ്‍റക്കടുത്തുള്ള ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നോങ്ക്സോലിയ. വര്‍ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു. 1848 ല്‍ വെല്‍ഷ് മിഷണറികള്‍ സ്ഥാപിച്ച വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി ഇവിടെയാണ്. ബ്രിട്ടീഷ് ആധിപത്യകാലത്തെ മനോഹരമായ വാസ്തുവിദ്യ ഈ പള്ളിയില്‍ കാണാനാവും.

  തോമസ് ജോണ്‍സ് എന്ന മിഷണറി ഖാസി അക്ഷരങ്ങള്‍ പ്രസിദ്ധമാക്കിയതും ഇവിടെ വച്ചാണ്. ഇത് പിന്നീട് മറ്റ് ഖാസി പ്രദേശങ്ങളിലേക്കും, ജൈന്തിയ കുന്നുകളിലേക്കും കൈമാറപ്പെടുകയും ഖാസി സാഹിത്യത്തിന്‍റെയും , ഭാഷയുടെയും വളര്‍ച്ചക്ക് സഹായമാവുകയും ചെയ്തു.

  ഇവിടെ ഒന്നോ, രണ്ടോ ദിവസം താമസിക്കണമെന്നുള്ളവര്‍ക്ക് ചിറാപുഞ്ചി ഹോളിഡേ റിസോര്‍ട്ട്, കോണിഫെറസ് റിസോര്‍ട്ട് തുടങ്ങി നിരവധി ഹോട്ടലുകളും, റിസോര്‍ട്ടുകളും, സാ-ഇ-മിക പാര്‍ക്കുമുണ്ട്. ചിറാപുഞ്ചിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ചിറാപുഞ്ചിയില്‍ നിന്നോ, ഷില്ലോങ്ങില്‍ നിന്നോ ടാക്സിയില്‍ എത്തിച്ചേരാം.

  + കൂടുതല്‍ വായിക്കുക
 • 05മവ്സ് മയി ഗുഹ

  മവ്സ് മയി ഗുഹ

  പ്രത്യേകിച്ചൊരു തയ്യാറെടുപ്പും കൂടാതെ, ഒരു ഗൈഡിന്റെ സഹായം പോലുമില്ലാതെ നിര്‍ബാധം കയറി കാണാവുന്നത്ര ലളിതമാണ് ഈ ഗുഹ. 150 മീറ്റര്‍ നീളമുള്ള ഗുഹയ്ക്കകത്ത് ആവശ്യത്തിന് വെളിച്ചം സംവിധാനിച്ചിട്ടുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് ചുറ്റിനടന്ന് കാണാന്‍ കൂടുതല്‍ എളുപ്പമാണ്. ഗുഹ നിലകൊള്ളുന്ന പ്രദേശത്തേക്ക് സുഗമമായ ഗതാഗത സൌകര്യവും പട്ടണത്തില്‍ നിന്നുണ്ട്.

  വിശാലമായ ഒരു പ്രവേശന കവാടം കഴിഞ്ഞപാടെ വളവും തിരിവുമുള്ള ഇടുങ്ങിയ ഇടനാഴിയിലൂടെയാണ് കടന്ന് പോകേണ്ടത്. ഒരു സാഹസിക പ്രതീതി അനുഭവപ്പെടുമെങ്കിലും ആള്‍ക്കൂട്ടത്തിന്റെ ബാഹുല്യം ചിലപ്പോള്‍ ശ്വാസതടസ്സമുണ്ടാക്കും. ചെടികളും നിരവധി ജീവജാലങ്ങളുമുള്ള ഗുഹാന്തരം നരിച്ചീറുകളും വണ്ടുകളും ചേര്‍ന്ന് ഒരു പതിവ് ഗഹ്വരത്തിന്റെ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കാലങ്ങളായി ഊറിവരുന്ന നീര്‍ത്തുള്ളികള്‍ ഗുഹയ്ക്കകത്തെ പാറകള്‍ക്ക് കൌതുകകരമായ ആകാരരൂപം കൈവരുത്തിയിട്ടുണ്ട്. പ്രകൃതിയുടെ കൈകള്‍ ചിലയിടങ്ങളില്‍ കോറുന്ന വിസ്മയമായി ഈ പാറകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ നിലകൊള്ളുന്നു.

  ഷില്ലോങില്‍ നിന്ന് ഒരു ടൂറിസ്റ്റ് ക്യാബോ ബസ്സോ ബുക്ക് ചെയ്ത് ഇവിടേയ്ക്ക് വരുന്നതാണ് ഏറ്റവും ഉചിതം.

  + കൂടുതല്‍ വായിക്കുക
 • 06സ-ഇ-മിക പാര്‍‌ക്ക്

  സ-ഇ-മിക പാര്‍‌ക്ക്

  സന്ദര്‍ശകര്‍ക്ക് വിനോദവും, വിജ്ഞാനവും പകരുന്ന കാഴ്ചകളാണ് ചിറാപുഞ്ചിയിലെ ഈ പാര്‍ക്കില്‍ ഉള്ളത്. വോളിബോള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, സ്കേറ്റിംഗ് റിങ്ങ്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം എന്നിവ ഇവിടെയുണ്ട്. വേനല്‍ക്കാലത്ത് ചൂടിന് ആശ്വാസമേകാന്‍  കുട്ടികള്‍ക്കായുള്ള ഒരു നീന്തല്‍കുളവും ഇവിടെയുണ്ട്.

  പരമ്പരാഗതമായ കാശി കുടിലുകള്‍ക്ക് സമാനമായ താമസ സൗകര്യം ഇവിടെ ലഭിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സ്വയം ആഹാരം പാകം ചെയ്ത് കഴിക്കാന്‍ സൗകര്യമുള്ള കുടിലുകള്‍ പാര്‍ക്കില്‍ പല സ്ഥലങ്ങളിലുമുണ്ട്. നഗരത്തിരക്കുകളില്‍ നിന്നകന്ന് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ യോഗങ്ങള്‍ ചേരണമെങ്കില്‍ ഒരു കോണ്‍ഫറന്‍സ് ഹാളുമുണ്ട്.

  ഷില്ലോങ്ങില്‍ നിന്ന് ടൂറിസ്റ്റ് ബസോ, ടാക്സിയോ ബുക്ക് ചെയ്ത് മനോഹരമായ കാഴ്ചകള്‍ കണ്ട് സ-ഇ-മിക പാര്‍‌ക്കിലെത്താം.

  + കൂടുതല്‍ വായിക്കുക
 • 07എക്കോ പാര്‍ക്ക്

  എക്കോ പാര്‍ക്ക്

  ചിറാപുഞ്ചിക്കടുത്തുള്ള മനോഹരമായ രണ്ട് പാര്‍ക്കുകളില്‍ ഒന്നാണ് എക്കോ പാര്‍ക്ക്.  മനോഹരമായ പച്ചക്കുന്നുകളും അവയില്‍ നിന്നുതിരുന്ന വെള്ളച്ചാട്ടങ്ങളും ചിറാപുഞ്ചിയിലെ താഴ്വരകളും വിശാലമായ ഒരു ക്യാന്‍വാസിലെന്ന പോലെ കാണാനാവുന്ന വിധത്തിലാണ് ഉയര്‍ന്ന ഒരു പീഠഭൂമിക്ക് മുകളില്‍ മേഘാലയ ഗവണ്മെന്റ് ഇത് ഒരുക്കിയിട്ടുള്ളത്. ഷില്ലോങ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നനാജാതി ഓര്‍ക്കിഡുകളും സന്ദര്‍ശകര്‍ക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

  എക്കോ പാര്‍ക്കിന്റെ തുഞ്ചത്ത് നിന്നുള്ള പ്രകൃതിയുടെ രമണീയമായ ദൃശ്യം ശരിക്കും ഹൃദയാവര്‍ജ്ജകമാണ്. ബംഗ്ലാദേശിലെ സില്‍ഹെറ്റ് സമതലവും ഇവിടെ നിന്ന് കാണാം. മേഘാവൃതമായ പകലുകളില്‍ പാര്‍ക്കിന്റെ തനത് ഭംഗി ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. മേഘാലയ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് സജ്ജമാക്കിയിട്ടുള്ള ക്യാബുകളിലോ ബസ്സുകളിലോ സഞ്ചരിച്ച് ഷില്ലോങില്‍ നിന്ന് ഇവിടെ എത്തുന്നതാണ് ഉചിതം.

  + കൂടുതല്‍ വായിക്കുക
 • 08ഗ്രീന്‍ റോക്ക് രഞ്ച്

  ഗ്രീന്‍ റോക്ക് രഞ്ച്

  ചിറാപുഞ്ചിയുടെ ദൃശ്യവിസ്മയങ്ങളില്‍ ഒടുവിലായി കോര്‍ത്തിണക്കിയ വിഭവമാണ് ഗ്രീന്‍ റോക്ക് രഞ്ച്. ഏക്കറുകണക്കിന് വിസ്തൃതിയില്‍ പച്ച വിതാനിച്ച മൈതാനവും അതില്‍ കുതിരപന്തയത്തിനും പരമ്പരാഗത അമ്പെയ്ത്തിനുമായി നിര്‍ദ്ദിഷ്ട മേഖലകളും ഉള്‍കൊള്ളുന്ന ഒരു സമുച്ചയമാണിത്. ചിറാപുഞ്ചിയില്‍ താമസമുറപ്പിക്കുകയും ഏതാനും തലമുറകളായി ഇവിടെ വസിക്കുകയും ചെയ്ത “ശാഡ്വെല്‍സ്” എന്ന ആദ്യകാല ആംഗലേയ കുടുംബമാണ് ഇതിന്റെ പ്രായോക്താക്കള്‍ . വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ പണിത ഈ സമുച്ചയം ഗതകാലത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ആ കുടുംബത്തിന്റേതായ ഒരു കുഴിമാടവും സന്ദര്‍ശകരെ ആകര്‍ഷിച്ച് ഇവിടെ വിലയിക്കുന്നു.

  ഇന്ന് ഈ സമുച്ചയത്തിനകത്ത് ഒരു കോഫീഷോപ്പും ചരിത്രാവശിഷ്ടങ്ങള്‍ക്ക് നടുവില്‍ ഒരു വിശ്രമമുറിയും പൂന്തോട്ടവുമുണ്ട്. നീലമലകളുടെയും അഗാധമായ ചുരങ്ങളുടെയും വശ്യസുന്ദരമായ കാഴ്ച സന്ദര്‍ശകന് സമ്മാനിക്കുന്ന വ്യൂപോയിന്റും ഇവിടെ സംവിധാനിച്ചിട്ടുണ്ട്.

  സന്ദര്‍ശകര്‍ക്ക് ഷില്ലോങില്‍ നിന്ന് ഒരു ക്യാബ് ബുക്ക് ചെയ്ത് അനായാസം ഇവിടെ വന്നെത്താം.

  + കൂടുതല്‍ വായിക്കുക
 • 09മവ്സ് മയി വെള്ളച്ചാട്ടം

  മവ്സ് മയി വെള്ളച്ചാട്ടം

  ചിറാപുഞ്ചിയിലേക്കുള്ള പാതയില്‍ മവ്സ് മയി ഗ്രാമത്തിനടുത്തുള്ള ഈ വെള്ളച്ചാട്ടം മേഘാലയയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. നോസിങിതിലാങ് എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഉയരത്തില്‍ ഇന്ത്യയിലെ നാലാമത്തേതാണ്. 315 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. “സെവന്‍ സിസ്റ്റര്‍ ഫാള്‍” എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. നീരൊഴുക്കിന്റെ വഴിയില്‍ അപകടകരമായ ചുണ്ണാമ്പു കല്‍ ചുരങ്ങള്‍ കടന്ന് ഏഴ് ജലപതനങ്ങള്‍ ഇതിനോട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.

  വെയിലുള്ള തെളിഞ്ഞ പകലുകളില്‍ സൂര്യപ്രകാശം ഈ ജലത്തുള്ളികളില്‍ തട്ടി പ്രതിഫലിച്ച് ഒരു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കാഴ്ച കണ്ണുകളെ വിരുന്നൂട്ടും. മേഘാവൃതമായ പകലുകളിലും നീരാവിയുടെ മേഘത്തുണ്ടുകള്‍ സന്ദര്‍ശകരെയും ജലപതന സ്ഥാനത്തെയും ആവരണം ചെയ്യും. സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന പ്രകൃതിയുടെ മറ്റൊരു മാന്ത്രിക പ്രക്രിയയാണിത്.

  ഷില്ലോങില്‍ നിന്ന് ഒരു ടൂറിസ്റ്റ് ക്യാബോ ബസ്സോ ബുക്ക് ചെയ്ത് ഇവിടേക്ക് വരുന്നതാണ് എളുപ്പം.

  + കൂടുതല്‍ വായിക്കുക
 • 10ഡൈന്‍ - ത്ലെന്‍ വെള്ളച്ചാട്ടം

  ഡൈന്‍ - ത്ലെന്‍ വെള്ളച്ചാട്ടം

  ചിറാപുഞ്ചിയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഡൈന്‍ - ത്ലെന്‍ വെള്ളച്ചാട്ടം. ഇതിനടുത്തുള്ള മാളത്തില്‍ വസിച്ചിരുന്ന “ത്ലെന്‍” അഥവാ ഒരു പെരുമ്പാമ്പിനെ ചുറ്റിപറ്റിയുള്ള ഒരു ഐതിഹ്യമോ കെട്ടുകഥയോ ആണ് ഈ പേരിന് ആധാരം. പാമ്പിന്റെ ഭീഷണിയില്‍ വസിച്ചിരുന്ന ഗ്രാമീണരെല്ലാവരും ചേര്‍ന്ന് അതിനെ തല്ലിക്കൊല്ലാന്‍ തീരുമാനിക്കുകയും ഒടുവില്‍ അതിനെ കൊന്ന് വിജയഭേരി മുഴക്കുകയും ചെയ്തു എന്നാണ് കഥ. മനോജ്ഞമായ ഒരു വെള്ളച്ചാട്ടത്തിന് തന്റെ പേര് ലഭിക്കുവാന്‍ കാരണമായ ആ പാമ്പ് നിസ്സരനായിരിക്കില്ല എന്ന് സന്ദര്‍ശകര്‍ അത്ഭുതം കൂറുന്നു. ഈ ഐതിഹ്യത്തിന്റെ പിന്‍ബലം വെള്ളച്ചാട്ടത്തെ ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കി.

  ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ വെള്ളച്ചാട്ടം കാണാന്‍ ഇവിടെ വന്നെത്താറുണ്ട്. ഇതിനടുത്തായി പാറകളില്‍ പ്രകൃതി കൊത്തിവരഞ്ഞ ശിലാവേലകളും കാണാം. ദുരയുടെയും ആര്‍ത്തിയുടെയും തിന്മയുടെയും പ്രതീകമായ ത്ലെനുമായുള്ള പോരാട്ടമാണ് ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

  ചിറാപുഞ്ചിയിലേക്കുള്ള പാതയില്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ മാത്രം ദൂരെയായിട്ടാണ് ഈ വെള്ളച്ചാട്ടം വിലയിക്കുന്നത്. ഷില്ലോങില്‍ നിന്ന് ഒരു ടൂറിസ്റ്റ് ബസ്സോ ക്യാബോ ബുക്ക് ചെയ്ത് ഇവിടെ എത്തിച്ചേരുന്നതാണ് കൂടുതല്‍ ഉചിതം.

  + കൂടുതല്‍ വായിക്കുക
 • 11തങ് ഖരംഗ് പാര്‍ക്ക്

  തങ് ഖരംഗ് പാര്‍ക്ക്

  മനോഹരമായ തങ് ഖരംഗ് പാര്‍ക്ക് ഒരു ജനപ്രിയ സഞ്ചാരകേന്ദ്രമാണ്. വിവിധ ജനുസ്സുകളില്‍ പെട്ട ചെടികളും മരങ്ങളും ഈ പാര്‍ക്കിലും പാര്‍ക്കിനകത്തെ ഗ്രീന്‍ ഹൌസിലും സഞ്ചാരികള്‍ക്ക് കാണാം. പ്രകൃതിയെ കുറിച്ചോ അതിന്റെ അപദാനങ്ങളെ പറ്റിയോ ഏറെയൊന്നുമറിയാത്ത കുരുന്ന് മനസ്സുകള്‍ക്ക് ഊഞ്ഞാലിനോടും സീ-സോ, സ്ലൈഡുകളോടും തന്നെയാവും പ്രിയം. അവരുടെ അഭിരുചികളെ പരിലാളിക്കുന്ന വിധത്തില്‍ പലതും ഒരുക്കിവെക്കാന്‍ ഇതിന്റെ അധികൃതര്‍ അലിവ് കാട്ടിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ പാകത്തില്‍ സവിശേഷമായ രൂപഘടനകളോട് കൂടിയ മരങ്ങളും ശാഖകളും പാര്‍ക്കില്‍ കാണാം. ഭംഗിയുള്ള ചെറിയൊരു വാട്ടര്‍ഫൌണ്ടനും പാര്‍ക്കിലുണ്ട്.

  ബംഗ്ലാദേശ് സമതലത്തിനും കിന്‍റം വെള്ളച്ചാട്ടത്തിനും ചാരെ വിലയിക്കുന്ന ഈ പാര്‍ക്ക് ഒരു വിനോദകേന്ദ്രം എന്നതിനൊപ്പം തന്നെ നയനാഭിരാമമായ പ്രകൃതിഭംഗി കൊണ്ടും ആളുകളെ തന്നിലേക്ക് വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. കുന്നിന്റെ മുകളില്‍ നിന്ന് പടിപടിയായി താഴേക്ക് വന്നുവീഴുന്ന കിന്‍റം വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം പാര്‍ക്കില്‍ നിന്ന് മതിവരുവോളം കണ്ടാസ്വദിക്കാം.

  ഷില്ലോങില്‍ നിന്ന് ഒരു ടൂറിസ്റ്റ് വാഹനം ബുക്ക് ചെയ്ത് ഇവിടേക്ക് വരുന്നതാണ് എളുപ്പം.

  + കൂടുതല്‍ വായിക്കുക
 • 12ഖോ രംഹാ

  ഖോ രംഹാ

  പില്ലര്‍ റോക്ക്, മൊഹ്ട്രോപ് എന്നീ പേരുകളിലും അറിയപ്പെടുന്ന ചിറാപുഞ്ചിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഖോ രംഹാ. കൂര്‍ത്ത ആകൃതിയിലുള്ള വലിയ ഒരു ശിലയാണിത്.

  ഐതിഹ്യങ്ങളനുസരിച്ച് ഖോ രംഹാ എന്നത് ഫോസിലായിത്തീര്‍ന്ന ഒരു പൈശാചിക ശക്തിയാണ്. ഇവിടെ ഈ കാഴ്ച മാത്രമല്ല സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പാറയിലൂടെ ഒഴുകി താഴോട്ട് പതിക്കുന്ന വെള്ളച്ചാട്ടം ഈ പ്രദേശത്തെ മനോഹരമായ കാഴ്ചയാണ്. ഇതിനടുത്ത് തന്നെയാണ് ബംഗ്ലാദേശിന്‍റെ ഭാഗമായ സമതലപ്രദേശം. സമതലങ്ങളില്‍ നിന്നുയര്‍ന്ന് പാറക്കെട്ടുകള്‍ക്കിടയിലൂടെ നീങ്ങുന്ന മേഘങ്ങള്‍ കാഴ്ചക്കാരന് അനുഭൂതി പകരുന്ന ഒരു കാഴ്ചയാണ്.

  പാറയുടെ അടുത്തുള്ള വ്യുപോയിന്‍റില്‍ നിന്നാലാണ് ഈ കാഴ്ചകള്‍ കാണാനാവുക. മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള പാറയുടെ കാഴ്ചകള്‍ ചിറാപുഞ്ചിയുടെ സമീപത്തുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാനാവും.

  ഷില്ലോങ്ങില്‍ നിന്ന് ഒരു ടൂറിസ്റ്റ് വാഹനം ബുക്ക് ചെയ്ത് ഇവിടേക്കെത്താം.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Thu
Return On
23 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Feb,Thu
Check Out
23 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Feb,Thu
Return On
23 Feb,Fri