Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » കാലാവസ്ഥ

ചിറ്റോര്‍ഗഡ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. വേനലില്‍ ചിറ്റോര്‍ഗഡിലേയ്ക്ക് യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. അസഹനീയമായ ചൂടാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ചൂടിന് ആശ്വാസമായിട്ടാണ് മഴയെത്തുന്നതെങ്കിലും കനത്ത മഴ ഇവിടെയുണ്ടാകാറില്ല. ഇടവിട്ട് മഴപെയ്യുന്നസ്ഥലമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഈ സമയത്ത് ഇവിടെ പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതുതന്നെയാണ് ചിറ്റോര്‍ഗഡ് സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. ഇക്കാലത്ത് കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസുമാണ്.  ഒക്ടബോര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ ചിറ്റോര്‍ഗഡ് സന്ദര്‍ശിയ്ക്കുന്നതാണ് നല്ലത്.