Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചുരചന്ദ്‍പൂര്‍ » കാലാവസ്ഥ

ചുരചന്ദ്‍പൂര്‍ കാലാവസ്ഥ

ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്.

വേനല്‍ക്കാലം

തെളിഞ്ഞതും, എന്നാല്‍ മഞ്ഞുള്ളതുമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത്. ഇക്കാലത്തെ പരമാവധി അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ചൂട് അസഹനീയമായി അനുഭവപ്പെടില്ലെങ്കിലും യാത്രികര്‍ ചൂടിനെതിരെ മുന്‍കരുതലെടുക്കുന്നത് നല്ലതാണ്. മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം മെയ്, ജൂണ്‍ മാസം വരെ നീളും.

മഴക്കാലം

കനത്ത മഴയാണ് മഴക്കാലത്ത് മണിപ്പൂരില്‍ ലഭിക്കുന്നത്. ചുരാചന്ദ്പൂരിലും ഇതേ അവസ്ഥയാണ്. ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍- ഒക്ടോബര്‍ വരെ നീളും. ഇവിടുത്തെ ശരാശരി മഴ 3080 എം.എം മുതല്‍ 597 എം.എം വരെയാണ്. ഇക്കാലത്ത് യാത്രകള്‍ അത്ര സുഖകരമാവില്ല.

ശീതകാലം

ശൈത്യകാലത്ത് അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. എന്നാല്‍ അതികഠിനമായ തണുപ്പ് ചുരാചന്ദ്പൂരില്‍ അനുഭവപ്പെടുന്നില്ല. നവംബറോടെ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. ഇക്കാലത്ത് കമ്പിളിവസ്ത്രങ്ങള്‍  തണുപ്പിനെ ചെറുക്കാന്‍ ആവശ്യമാണ്.