Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചുരചന്ദ്‍പൂര്‍

ചുരചന്ദ്‍പൂര്‍  ജില്ല - സാംസ്കാരിക വൈവിധ്യവും, സാമ്പത്തിക പ്രാധാന്യവും

6

മണിപ്പൂരിലെ ഏറ്റവും ഏറ്റവും വലിയ ജില്ലയാണ് ചുരാചന്ദ്പൂര്‍. ജില്ലാ ആസ്ഥാനം കൂടിയാണ് ഇവിടം. ലംക എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറിയപ്പെടുന്നത്. ലംക എന്നതിനര്‍ത്ഥം റോഡ് ജംഗ്ഷനിലുള്ള സ്ഥലം എന്നാണ്. മണിപ്പൂരി വാക്കുകളായ ലം (വഴി എന്നര്‍ത്ഥം), ക (ജംഗ്ഷന്‍) എന്നിവയില്‍ നിന്നാണ് ഈ പേരുത്ഭവിച്ചത്. ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട, ഇടുങ്ങിയ താഴ്വരകളുള്ള മനോഹരമായ പ്രദേശമാണ് ചുരാചന്ദ്പൂര്‍. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 59 കിലോമീറ്റര്‍ അകലെയാണ് ചുരാചന്ദ്പൂര്‍.

ചുരാചന്ദ്പൂരിലെ കാഴ്ചകള്‍

ഖുഗ ഡാം, തുയിബോങ്ങിലെ ട്രൈബല്‍ മ്യൂസിയം, താങ്ക്സാം റോഡ്, എന്‍ഗാലോയ് വെള്ളച്ചാട്ടം എന്നിവ ഈ പ്രദേശത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ചുരാചന്ദ്പൂരിലേക്കുള്ള യാത്ര പൂര്‍ണ്ണമാകണമെങ്കില്‍ നഗരത്തില്‍ ഒരു ഷോപ്പിംഗ് കൂടി നടത്തണം. ചുരാചന്ദ്പൂരിലെ കരകൗശല വസ്തുക്കളും, കലാസൃഷ്ടികളും ഒരു ഓര്‍മ്മക്കായി കൂടെയെടുക്കാതെ നിങ്ങള്‍ അവിടെ നിന്ന് മടങ്ങില്ല.

ഇംഫാല്‍ കഴിഞ്ഞാല്‍ മണിപ്പൂര്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമാണ് ചുരാചന്ദ്പൂര്‍. കഴിഞ്ഞ ദശാബ്ദങ്ങളില്‍ അതിവേഗതയിലുള്ള വളര്‍ച്ചയാണ് ഈ നഗരം നേടിയത്. മണിപ്പൂര്‍ കലാപങ്ങള്‍ പതിവായ ഒരു സംസ്ഥാനമാണെങ്കിലും ചുരാചന്ദ്പൂര്‍ വളരെ സമാധാനം നിറഞ്ഞ സ്ഥലമാണ്. വിവിധ മതവിഭാഗങ്ങള്‍ ഇവിടെ ഒത്തൊരുമയോടെ കഴിഞ്ഞുകൂടുന്നു. സിംതെ, പെയ്റ്റെ, ഗാങ്ങ്തെ, ഹമാര്‍, സൗ, വായ്ഫേയ്, ലൂസൈ, സുക്തെ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഇവിടെ സഹിഷ്ണുതയോടെ ജീവിക്കുന്നു.

ജനങ്ങളും, ജീവിത രീതിയും

പണ്ട് ചുരാചന്ദ്പൂര്‍ കുറെ ഗ്രാമങ്ങള്‍ ചേര്‍ന്ന ഒരു ജില്ലയായിരുന്നു. കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ജീവനോപാധി. ഇന്നും കൃഷി നടക്കുന്നുണ്ടെങ്കിലും നഗരം ഒരു വ്യവസായകേന്ദ്രമായി മാറിയിരിക്കുന്നു. നെയ്ത്തും, കന്നുകാലി വളര്‍ത്തലും ജനങ്ങളുടെ മറ്റൊരു തൊഴിലാണ്.

യുദ്ധവും, ചുരാചന്ദ്പൂരും

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം ഇന്ത്യയില്‍ പ്രവേശിച്ചപ്പോള്‍ കനത്ത ബോബ് ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് ചുരാചന്ദ്പൂര്‍. നഗരം ഏറിയ പങ്കും തകര്‍ന്ന് പോയെങ്കിലും അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് പുനര്‍ നിര്‍മ്മിക്കപ്പെടുകയും, സമാധാനപൂര്‍ണ്ണമായ ഒരു പ്രദേശം എന്ന പേര് ചുരാചന്ദ്പൂര്‍ സ്വന്തമാക്കുകയും ചെയ്തു.

ചുരാചന്ദ്പൂരില്‍ എങ്ങനെ എത്തിച്ചേരാം

ചുരാചന്ദ്പൂരിനടുത്തുള്ള എയര്‍പോര്‍ട്ട് ഇംഫാലിലാണ്. ഇവിടേക്ക് 59 കിലോമീറ്റര്‍ ദൂരമുണ്ട്. ട്രെയിനില്‍ വരുമ്പോള്‍ ഡിമാപൂരിലോ, ജിരിബാമിലോ ഇറങ്ങാം. സംസ്ഥാനത്തെ മറ്റ് നഗരങ്ങളുമായി മികച്ച റോഡ് സൗകര്യം ലഭ്യമാണ്.

ചുരചന്ദ്‍പൂര്‍ പ്രശസ്തമാക്കുന്നത്

ചുരചന്ദ്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചുരചന്ദ്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ചുരചന്ദ്‍പൂര്‍

 • റോഡ് മാര്‍ഗം
  ഇംഫാലിനെയും ചുരാചന്ദ്പൂരിനെയും ബന്ധിപ്പിക്കുന്നത് നാഷണല്‍ ഹൈവേ 150 ആണ്. ടെഡിം എന്നും ഇത് അറിയപ്പെടുന്നു. നഗരത്തിലേക്കുള്ള സജീവമായ മാര്‍ഗ്ഗമാണിത്. ചുരാചന്ദ്പൂരിലേക്ക് സര്‍ക്കാര്‍ ബസുകളും, സ്വകാര്യ വാഹനങ്ങളും ലഭിക്കും. ഇംഫാലുമായി മാത്രമല്ല മറ്റ് നഗരങ്ങളുമായും ചുരാചന്ദ്പൂര്‍ മികച്ച റോഡുകള്‍ വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മണിപ്പൂരില്‍ എടുത്ത് പറയത്തക്ക വലിയ റെയില്‍വേ സ്റ്റേഷനുകളൊന്നുമില്ല. ഉള്ളതില്‍ പ്രധാനപ്പെട്ടത് നാരോ ഗേജായ ജിരിബാം റെയില്‍വേ സ്റ്റേഷനാണ്. ചുരാചന്ദ്പൂരിലേക്ക് റെയില്‍ മാര്‍ഗ്ഗം വരുന്നവര്‍ ആദ്യം ഡിമാപൂരിലെത്തണം. ഇത് നഗരത്തില്‍ നിന്ന് 174 കിലോമറ്റര്‍ ദൂരത്താണ്. ജിരിബാം 252 കിലോമീറ്റര്‍ ദൂരെയാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ചുരാചന്ദ്പൂരില്‍ വിമാനത്താവളമില്ല. അടുത്തുള്ള വിമാനത്താവളം 59 കിലോമീറ്റര്‍ അകലെ ഇംഫാലിലാണ്. അവിടേക്ക് രാജ്യമെങ്ങും നിന്ന് വിമാന സര്‍വ്വീസുണ്ട്. കൊല്‍ക്കത്ത,ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് ഇംഫാലില്‍ നിന്ന് ദിവസേന വിമാനമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പ്രിപെയ്ഡ് ടാക്സി വഴി ചുരാചന്ദ്പൂരിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Jan,Sat
Return On
29 Jan,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Jan,Sat
Check Out
29 Jan,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Jan,Sat
Return On
29 Jan,Sun

Near by City