നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ പീലമേഡുവെന്ന സ്ഥലത്താണ് കോയമ്പത്തൂരിലെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സുലൂരില്‍ ഒരു വായുസേന കേന്ദ്രവുമുണ്ട്. ആഭ്യന്തര വിമാനങ്ങളും അന്താരാഷ്ട്ര വിമാനങ്ങളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഷാര്‍ജ്ജ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ദിനംപ്രതി വിമാനസര്‍വ്വീസുകളുണ്ട്.