Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂഡലൂര്‍ » കാലാവസ്ഥ

കൂഡലൂര്‍ കാലാവസ്ഥ

മഴക്കാലത്തിന് ശേഷവും, ശൈത്യകാലത്തുമാണ് കൂഡലൂര്‍ സന്ദര്‍ശനത്തിന് യോജിച്ച സമയം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ വളരെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. പ്രസന്നമായ ഈ കാലാവസ്ഥ യാത്രികര്‍ക്ക് നല്ലൊരു അനുഭവമാകും.

വേനല്‍ക്കാലം

ഏപ്രില്‍, മെയ്,ജൂണ്‍ മാസങ്ങളിലാണ് കൂഡലൂരില്‍ വേനല്‍ക്കാലം. ഇക്കാലത്ത് അന്തരീക്ഷതാപനില 31-37 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ്. ഇക്കാലത്ത് വളരെ ചൂട് അനുഭവപ്പെടുന്നതിനാല്‍ യാത്രകള്‍ അത്ര സുഖകരമാകില്ല.

മഴക്കാലം

മഴക്കാലത്ത് കൂഡലൂരില്‍ കനത്ത മഴ ലഭിക്കാറുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് ശക്തമായ മഴ ലഭിക്കുക. സഞ്ചാരികള്‍ക്ക് ഇക്കാലത്ത് സന്ദര്‍ശനത്തിന് മഴ തടസം സൃഷ്ടിച്ചേക്കാം.

ശീതകാലം

വളരെ തെളിഞ്ഞ, സുഖകരമായ അന്തരീക്ഷതാപം അനുഭവപ്പെടുന്ന കാലമാണ് കൂഡലൂരിലെ ശൈത്യകാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസിനും, 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ഏറ്റവും തെളിഞ്ഞ കാലാവസ്ഥ. ഇക്കാലമാണ് കൂഡലൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചതും.