മധ്യകാലത്തെ ശിഖര ശൈലിയിലുള്ള വാസ്തു വിദ്യാ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്ണനും രാധയുമാണ് ഇവിടത്തെ പ്രധാന ആരാധനാ മൂര്‍ത്തികള്‍. ചരിത്ര രേഖകളില്‍ പ്രത്യേകിച്ചും എ ഡി 1595 ല്‍ ബലഭദ്ര രാജാവിന്റെ ചെമ്പ് തകിടില്‍ രേഖപ്പെടുത്തിയ ലിഖിതങ്ങളില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
ക്ഷേത്രത്തിലേക്കുള്ള പ്രവേശന ഭാഗത്തായി ഹൈന്ദവ പുരാണത്തിലെ പ്രധാന കഥാപത്രങ്ങളുടെ ശില്‍പങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ചുറ്റളവില്‍ നിന്ന് തന്നെ ഖജുരാഹോ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാം. ഹരി ഹരന്‍,സുര്യന്‍,വിഷ്ണു,ഉമാ മഹേശ്വരന്‍ തുടങ്ങി മറ്റു ദേവകളുടെ പ്രതിഷ്ഠകളും ഇതിനുള്ളിലായി കാണാം.



Click it and Unblock the Notifications